

തിരുവനന്തപുരം: കേരളത്തിലെ മദ്യവില്പനശാലകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. നാലാം ഘട്ട ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച സംസ്ഥാന സർക്കാറിന്റെ മാർഗ്ഗ നിർദ്ദേശം പ്രകാരമാണ് മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്നത്.
ബിവറേജസ് കണസ്യൂമര് ഫെഡ് ഔട്ട് ലറ്റുകൾ വഴി മദ്യം വിൽക്കും. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം.