Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച | Local Body Elections Kerala

Kerala Local body election 2020

Local Body Elections Kerala: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ ആദ്യവാരം നടക്കും. ഓരോ ഘട്ടത്തിലും 7 വീതം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 11ന് മുമ്പ് പുതിയ ഭരണസമിതികൾ അധികാരമേൽക്കും വിധമാണ്  തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിക്കുന്നത്.

നവംബർ ആദ്യ ആഴ്ചയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. അതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടവും നിലവിൽ വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിൽ പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും. നിലവിലെ ഭരണ സമിതികളുടെ കാലാവധി  നവംബർ 11ന് അവസാനിക്കും അന്നുമുതൽ മുതൽ ഒരു മാസത്തേക്ക് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥ ഭരണമായിരിക്കും.

സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് പരീക്ഷണഘട്ടം ആയിരിക്കും. പുതിയ കൂട്ടുകെട്ടുകളും ഇതുവരെ പരിചിതമല്ലാത്ത പ്രചരണ രീതികളും രാഷ്ട്രീയ പാർട്ടികൾക്ക് പരീക്ഷണമായി മാറും. പ്രചരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണം ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനായിരിക്കും മുൻതൂക്കം.

വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണമുണ്ടാകും. 75 വയസു കഴിഞ്ഞവർക്കു പോസ്റ്റൽ വോട്ടു ചെയ്യാം. കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.