Kerala

കൈയിലുള്ള സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത വൃദ്ധയായ ‘അമ്മ.

good-mother-from-kollam-kerala
good mother from kollam kerala

കൊല്ലം: അരിനെല്ലൂർ എന്ന ഗ്രാമത്തിലെ കശുവണ്ടി തൊഴിലാളിയായ അമ്മ, ചവറ സർക്കിൾ ഇൻസ്പെക്ടറുടെ പെട്രോളിങിനിടെ, വണ്ടി കൈകാണിച്ച് നിർത്തുകയും.

ഇപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള ദുരിതത്തിൽ തനിക്കും എന്തെങ്കിലും ചെയ്യണം എന്ന രീതിയിൽ പോലീസിനോട് പറയുകയും, ആ വൃദ്ധയായ അമ്മ ജോലി ചെയ്തത് സ്വന്തം ആവശ്യങ്ങൾക്കായി സ്വരൂപിച്ച് വച്ചിരുന്ന കാശ് പോലീസിന് കൈമാറുകയായിരുന്നു.

ചെറിയ ഒരു ഷെഡിൽ ഒറ്റയ്ക്കാണ് ഈ അമ്മ താമസിക്കുന്നത്. ഇപ്പോൾ ജോലി പോലും ഇല്ലാത്ത സാഹചര്യത്തിൽ കൈയിലുള്ള സമ്പാദ്യം മുഴുവൻ നാടിൻ്റെ നന്മയ്ക്കായി നൽകുകയായിരുന്നു.

ഏകദേശം 5000 ത്തോളം രൂപയാണ് ആ അമ്മ നൽകിയത്. ഈ കാശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം എന്നും ഇത് ഞാൻ കൈയിൽ വച്ചിരിന്നിട്ട് കാര്യമില്ല, കാരണം നാട് അത്രയേറെ ദുരിതം അനുഭവിക്കുമ്പോൾ എനിക്ക് കഴിയുന്ന രീതിയിൽ സഹായിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ‘അമ്മ പണം കൈമാറിയത്.

എന്നാൽ ആ കാശ് പോലീസ് സ്വീകരിച്ചിട്ടില്ല, പോലീസ് റവന്യൂ അധികാരികളെ അറിയിക്കുകയും അവർ ആ കാശ് സ്വീകരിക്കും എന്ന് പോലീസ് പറയുന്നു.

ലോക്ക്‌ ഡൗൺ ഓരോ ദിവസവും നീണ്ടുപോകുമ്പോൾ കൈയിലുള്ള സമ്പാദ്യം സൂക്ഷിച്ച് വെച്ച് ചെലവാക്കുകയും. കോടിക്കണക്കിന് സമ്പാദ്യം ഉള്ളവർ, അവരുടെ സമ്പാദ്യത്തിൻ്റെ ഒരു ശതമാനത്തിൽ നിന്നും കുറച്ചു തുക സംഭാവന നൽികിയിട്ട് അത് വാർത്തകളിലൂടെയും സോഷ്യൽ മീഡിയ വഴിയും ആഘോഷിക്കുകയും, ധാരാളം സമ്പാദ്യം ഉണ്ടായിട്ടും ഒരു രൂപ പോലും സഹായിക്കാത്ത ആൾക്കാരും ഉള്ള നാട്ടിൽ ആണ് മനുഷ്വത്വം എന്ന വാക്കിന് പൂർണ്ണത തരുന്ന ഈ അമ്മ.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.