Kerala

കേരളത്തിൻ്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി മുകേഷ് അംബാനിയും നിത അംബാനിയും.

mukesh ambani donate for kerala over covid
mukesh ambani donate for kerala over covid

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് റിലൈൻസ്‌ ഫൗണ്ടേഷൻ്റെ കീഴിൽ 5 കോടി രൂപ സംഭാവന ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കൾ ആയ മഹീന്ദ്ര കമ്പനി 2000 കോവിഡ് പ്രൊട്ടക്ഷൻ ഷീൽഡുകൾ സംഭാവനചെയ്യുകയും, കേരളത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിനന്ദിക്കുകയും ചെയ്തു.

ചെന്നൈ ആസ്ഥാനമായ രാംകോ സിമന്റ്‌സ് ഏകദേശം 49 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ആണ് കേരളത്തിന് കൈമാറിയത്.

മാധ്യമം ദിനപത്രം സി.ഇ.ഓ. പി.എം. സാലിഹ് കോവിഡ് പ്രതിരോധത്തിനായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി 500 പി.പി.ഇ. കിറ്റുകൾ സംഭാവന ചെയ്തു.

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ 112 കോടിരൂപയും സഹകരണ വകുപ്പ് വഴി 94 കോടി രൂപയും നേരിട്ട് 18 കോടി രൂപയും കേരളം സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 1 കോടി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്ക് 87 ലക്ഷം രൂപ നൽകുകയും, പ്രവാസി മലയാളികൾക്ക് പ്രത്യേക പലിശ രഹിത സ്വർണ്ണ വായ്പ നൽകുന്നതിന് 100 കോടി രൂപ മാറ്റി വച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരള നത്വത്തുൽ മുജാഹിദീൻ പ്രസിഡന്റ് പി.പി.അബ്ദുള്ളകോയ മദനി 20 ലക്ഷം രൂപ സംഭാവന ചെയ്യുകയും അവരുടെ കീഴിൽ ഉള്ള സ്ഥാപങ്ങൾ ഐസൊലേഷന് വേണ്ടി വിട്ട് നൽകാം എന്നും അറിയിച്ചു.

നാടകപ്രവർത്തകരുടെ സംഘടന മൂന്നര ലക്ഷം രൂപ സംഭാവന ചെയ്തതായും. നാടക പ്രവർത്തകർ ഇപ്പോൾ വിഷമത്തിൽ ആണ് അതിനിടക്കാണ് അവർ ഇത് ചെയ്യാൻ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More News

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.