Kerala

ഓൺലൈനായി ബാഗ് വാങ്ങി, സമ്മാനമായി കാർ; 20000 രൂപ നഷ്ടപ്പെട്ടു | Online Fraud

Online Fraud Bought the bag online and got the car as a gift message / ഓണ്‍ലൈനിലൂടെ ബാഗ് ബുക്ക് ചെയ്തപ്പോള്‍ സമ്മാനമായി സഫാരി കാര്‍ ലഭിച്ചെന്ന സന്ദേശത്തില്‍ വിശ്വസിച്ച് 20,000 രൂപ അടച്ച് കാത്തിരുന്ന യുവതിക്ക് 20,000 രൂപയാണ് നഷ്ടമായത്. കണ്ണൂർ പെരുമ്പടവ് സ്വദേശിക്കാണ് പണം നഷ്ടമായത്.

പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു യുവതി ബാഗ് ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം സഫാരി കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും കാര്‍ ലഭിക്കാന്‍ 20,000 രൂപ കമ്പനിയുടെ അക്കൗണ്ടില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. പണം അയയ്‌ക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറിനെ പുറമേ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും വാട്‌സ്ആപ്പ് വഴി യുവതിക്ക് അയച്ചു കൊടുത്തു.

കാര്‍ ലഭിക്കാന്‍ അക്കൗണ്ടിലൂടെ പണം കൈമാറി കാത്തിരിക്കുന്നതിനിടയിലാണു പണം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍ വരുന്നത്. ഇതോടെയാണു കാര്‍ സമ്മാനമായി ലഭിച്ചെന്ന വിവരം വ്യാജമാണെന്നും കമ്പളിപ്പിച്ചതാണെന്നും യുവതി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കി.

Online Fraud Bought the bag online and got the car as a gift message

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.

0 %