
Rain in Kerala from Tomorrow / കേരളത്തിൽ നാളെ മുതൽ വീണ്ടും ശക്തമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ ലഭിക്കും.
തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ട് ജില്ലകളിൽ ബുധനാഴ്ച യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത. നാളെ മുതൽ ജൂലൈ 30 ആം തീയതി വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.