Kerala

റംസിയുടെ നായകൻ വില്ലനായപ്പോൾ പൊലിഞ്ഞത് ഒരു… | Ramsi Suicide

ramsi kollam suicide phone calls

Ramsi Suicide | റംസിയുടെ നായകൻ വില്ലനായപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങൾ. കൊല്ലം പള്ളിമുക്കിലുള്ള ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ പഠിക്കാന്‍ പോയ സമയത്താണ് റംസി ഹാരിസുമായി പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഹാരിസ് റംസിയുടെ വീട്ടില്‍ എത്തി വിവാഹാലോചന നടത്തുകയും 2019 സെപ്തംബര്‍ 14 ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെ റംസിയും ഹാരിസുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയ്തു.

മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഹാരിസ് പള്ളിമുക്കില്‍ ഒരു കാര്‍ വര്‍ക് ഷോപ്പ് തുടങ്ങിയിരുന്നു. ഇതിനുശേഷമാണ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. ഈ വിവരം റംസി അറിഞ്ഞു. ഇതോടെയാണ് വിവാഹത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് ഹാരിസ് പറയുന്നത്.

Also Read | ആവശ്യം കഴിഞ്ഞ് ഗർഭച്ഛിദ്രം നടത്തി; നടിയെയും പ്രതിയാക്കണം

റംസി ഇത് എതിര്‍ത്തപ്പോള്‍, തനിക്കുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കണമെങ്കില്‍ ഇപ്പോള്‍ താനുമായി ബന്ധമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നും ആ വിവാഹത്തിലൂടെ കിട്ടുന്ന സ്ത്രീധനത്തില്‍ നിന്നും കടബാധ്യതകളെല്ലാം തീര്‍ത്ത ശേഷം എന്തെങ്കിലും കാരണം ഉണ്ടാക്കി ആ പെണ്‍കുട്ടിയെ ഒഴിവാക്കിയിട്ട് റംസിയെ വിവാഹം കഴിക്കാമെന്നും ഹാരിസ് വാഗ്ദാനം നല്‍കി.

എന്നാല്‍ റംസി ഇതിനു സമ്മതിച്ചില്ല. തന്റെ മകള്‍ അങ്ങനെയൊരു വാഗ്ദാനത്തിന് സമ്മതിച്ചിരുന്നുവെങ്കില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൂടി ജീവിതവും ജീവനും നഷ്ടപ്പെടുമായിരുന്നുവെന്നാണ് ഉമ്മ നാദിറ പറയുന്നത്. മറ്റൊരു ഉത്ര തന്നെ സമൂഹത്തിന് മുന്നില്‍ ഉണ്ടാകുമായിരുന്നുവെന്നാണ് നാദിറ ചൂണ്ടിക്കാണിക്കുന്നത്.

അഞ്ചു പേര്‍ക്കെതിരെയാണ് പ്രധാനമായും പരാതിയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സീരിയല്‍ താരത്തിനെ രണ്ടാം പ്രതിയാക്കിയാണ് പെണ്‍കുട്ടിയുടെ മാതാവ് കൊല്ലം ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ശേഷം മറ്റൊരു വിവാഹത്തിന് തയ്യാറായി റംസിയെ ഒഴിവാക്കിയ ഹാരിസ് മുഹമ്മദിന്റെ ജേഷ്ഠന്റെ ഭാര്യയാണ് സീരിയല്‍ താരമായ ലക്ഷ്മി പ്രമോദ്.

Also Read | റംസിയുടെ മരണം നടി ലക്ഷ്‌മി പ്രമോദിനും കുരുക്ക് മുറുകുന്നു

ഹാരിസുമായി റംസിയുടെ വിവാഹം ഉറപ്പിച്ച ശേഷം ലക്ഷ്മി പ്രമോദ് പലതവണ തങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ബന്ധുത്വം മുതലെടുത്ത് റംസിയെ പല സ്ഥലങ്ങളിലുള്ള ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുമായിരുന്നു. റംസിയെ ഇവര്‍ സീരിയല്‍ ഷൂട്ടിംഗ് സെറ്റുകളില്‍ കൂട്ടിക്കൊണ്ടു പോവുകയും ഹാരിസിന് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കികൊടുക്കാറുണ്ടായിരുന്നുമെന്നുമാണ് റംസിയുടെ മാതാവ് നദീറ പരാതിയില്‍ പറയുന്നത്.

വിവാഹം കഴിക്കാന്‍ പോകുന്നയാളുടെ ജേഷ്ഠന്റെ ഭാര്യയാണെന്ന വിശ്വാസത്തിലാണ് മകളെ ലക്ഷ്മിയുടെ കൂടെ അയച്ചിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടു പോയി മകളെ ചതിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായതെന്നാണ് റംസിയുടെ മാതാവ് നാദിറ പറയുന്നത്.

Ramsi hero becomes villain the dreams of a family are shattered

ഒന്നര വര്‍ഷത്തിനു മുമ്പ് റംസി ഹാരിസില്‍ നിന്നും ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഹാരിസും കുടുംബവും ചേര്‍ന്ന് റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയാണുണ്ടായത്. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് റംസിയുടെ മുറിയില്‍ നിന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തുന്നത്.

ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൊല്ലൂര്‍വിള മുസ്ലിം ജമഅത്തിന്റെ പേരില്‍ ഹാരിസും കുടുംബവും നിര്‍മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റാണിതെന്ന് മനസിലാകുന്നത്. ഹാരിസിന്റെ പിതാവ് അബ്ദുള്‍ ഹക്കിം, മാതാവ് ആരിഫ, സഹോദരന്‍ അന്‍സാര്‍ മുഹമ്മദ്, ഇയാളുടെ ഭാര്യയായ ലക്ഷ്മി പ്രമോദ് എന്നിവരുടെ നിര്‍ബന്ധത്താലാണ് റംസി ഗര്‍ഭഛിദ്രത്തിന് വിധേയയാകുന്നത്.

Ramsi hero becomes villain the dreams of a family are shattered. After Ramsi’s engagement with Harris, Lakshmi Pramod used to visit their house several times

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.