
Ramsi Kollam Suicide after Cheated by her Lover / കൊല്ലം: പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ വഞ്ചിച്ചക്കപ്പെട്ടപ്പോൾ ജീവനൊടുക്കുകയായിരുന്നു 24 കാരിയായ റംസി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയെ പ്രതി പ്രണയിക്കുകയും ഇരു വീട്ടുകാരും ചേർന്ന് വിവാഹനിശ്ചയം നടത്തുകയും ചെയ്തു. വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിൽ നിന്നും പ്രതി പിന്മാറുകയായിരുന്നു.
ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു, എന്നാൽ പളളിമുക്ക് സ്വദേശി ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തില്ല, പ്രതിഷേധങ്ങളൊക്കൊടുവിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് താൻ പിന്മാറിയെന്നും പെൺകുട്ടിയെ കൊണ്ട് ഗർഭച്ഛിദ്രം നടത്തിയിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയുടെ സഹോദരഭാര്യയും സീരിയൽ താരവുമായ ലക്ഷ്മി പ്രമോദിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Also Read | പൂച്ച ചാടിയപ്പോൾ ടി.വി. മറിഞ്ഞു വീണ് കുഞ്ഞ് മരിച്ചു
മത്സ്യക്കച്ചവടക്കാരനാണ് റംസിയുടെ പിതാവ്. വർഷങ്ങളായി വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. സ്വന്തമായി വർക് ഷോപ്പ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പലപ്പോഴായി അല്ലാതെയും പണം വാങ്ങിയിട്ടുണ്ട്.