Kerala

ആവശ്യം കഴിഞ്ഞ് ഗർഭച്ഛിദ്രം നടത്തി; നടിയെയും പ്രതിയാക്കണം | Ramsi Suicide Case

ramsi-suicide-kollam-kerala

Ramsi Suicide Case after cheated by lover / സെപ്റ്റംബർ മൂന്നാം തീയതിയാണ് റംസി (24) കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. മരിക്കുന്നതിനു മുൻപ് പ്രതി ഹാരിസും, ഹാരിസിന്റെ ഉമ്മയുമായി റംസി ഫോണിൽ സംസാരിച്ചിരുന്നു. ആവശ്യമായ സമയത്തെല്ലാം എന്നെ ഉപയോഗിച്ചിട്ട് ഇപ്പോൾ എന്നെ വേണ്ടെന്നു പറഞ്ഞാൽ ഞാനെന്ത് ചെയ്യാനാണ്. എനിക്കെന്തെങ്കിലും പറ്റി കഴിഞ്ഞാൽ എന്റെ മയ്യത്ത് പോലും കാണാൻ വരരുതെന്നും റംസി ഹാരിസിനോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.

പത്ത് വർഷത്തോളം ഉള്ള പ്രണയമാണ്. ഹാരിസില്ലാതെ പറ്റില്ലെന്നു പറഞ്ഞതു കൊണ്ടാണ് കല്യാണത്തിനു സമ്മതിച്ചത്. എന്റെ മകൾ സുഖമായിരിക്കട്ടെ എന്ന് മാത്രമേ കരുതിയുള്ളൂ. മരണത്തിനു പിന്നാലെ അവളുടെ ശബ്ദസന്ദേശം പുറത്ത് വന്നതിനു ശേഷമാണ് ഇത്രമാത്രം ദുരിതത്തിലൂടെ എന്റെ കുഞ്ഞ് കടന്നു പോയതായി മനസിലാക്കുന്നതു തന്നെ.

അവൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ടായിരുന്നു. പലതും അവളുടെ മരണശേഷം മാത്രമാണ് അറിയുന്നത്. എന്റെ ഹൃദയം നുറുങ്ങുന്നുണ്ട്. എന്റെ മകൾക്ക് നീതി വേണം. അതിന് ഏത് അറ്റം വരെ ഞാൻ പോകും’–റംസിയുടെ പിതാവ് റഹീം കണ്ണീരോടെ പറഞ്ഞു.

Ramsi-Suicide-Case-after-cheated-by-lover

മകളുടെ കല്യാണക്കാര്യം പറഞ്ഞ് പല തവണ ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിയും. ഒടുവിൽ വളയിടൽ ചടങ്ങ് നടത്താമെന്ന് പറഞ്ഞു. ലക്ഷണക്കിനു രൂപയുടെ സമ്മാനങ്ങളും പള്ളിമുക്കിൽ ഒരു വർഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ തുകയും നൽകി.

അത്യാവശ്യം സാമ്പത്തികം ഉള്ള പെൺകുട്ടിയുമായി ഹാരിസ് അടുപ്പത്തിലാകുകയും, ആ പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഹാരിസിന്റെ തീരുമാനം എന്നറിഞ്ഞ റംസി, ഹാരിസിന്റെ വീട്ടിൽ പോയിരുന്നു. അന്ന് റംസിയെ അടിച്ച് പുറത്താക്കുകയായിരുന്നു ഹാരിസിന്റെ ഉമ്മ. പണം മോഹിച്ചാണ് പുതിയ ബന്ധത്തിന് അവർ തയാറായതും.

Also Read | 10 വർഷത്തെ പ്രണയം; വീട്ടുകാരിൽ നിന്നും പണവും വാങ്ങി, ഒടുവിൽ ചതി

ഹാരിസിന്റെ സഹോദര ഭാര്യ ലക്ഷ്മി പ്രമോദ് ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിയേയും കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരിസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്.

ഒടുവിൽ ചതിക്കപ്പെടുകയാണെന്നറിഞ്ഞ റംസി ഹൃദയം തകർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. റംസിയുടെ മരണത്തിൽ ആ കുടുംബത്തിന് ഒന്നാകെ പങ്കുണ്ട്. ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരിസിന്റെ കുടുംബത്തെയും പ്രതി ചേർക്കണം എന്ന് പിതാവ് ആവശ്യപ്പെടുന്നു.

Ramsi Suicide Case after cheated by lover. Ramsi, 24, from Kottiyam in Kerala’s Kollam district was found hanging inside her house on 3rd september 2020.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.