
Red alert in 5 districts of Kerala / സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
റെഡ് അലര്‍ട്ട്
ഓഗസ്റ്റ് 8 : കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി
ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, വയനാട്
ഓറഞ്ച് അലര്‍ട്ട്
ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസറഗോഡ്.
ഓഗസ്റ്റ് 9 : കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
ഓഗസ്റ്റ് 10 : മലപ്പുറം, കണ്ണൂര്‍.
യെല്ലോ അലര്‍ട്ട്
ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം
ഓഗസ്റ്റ് 9 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്.
ഓഗസ്റ്റ് 10 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കാസറഗോഡ്.
ഓഗസ്റ്റ് 11 : കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്.
അടുത്ത 3 മണിക്കൂറിനിടെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read | ഇടുക്കി രാജമല ദുരന്തം; മരണം 23 ആയി
റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.