
Social Welfare Pension Kerala / മെയ് ജൂൺ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് കിട്ടുക.
സാമൂഹ്യസുരക്ഷാ പെന്ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്.
Also Read / How to Consult Doctor Online Free | എങ്ങനെയാണ് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കാണുന്നത് ?
സാധാരണ വിഷുവിനുശേഷം ഓണത്തിനാണ് പെൻഷൻ വിതരണം. ഇത്തവണ കോവിഡ് 19 കാരണം അടച്ചുപൂട്ടൽ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കൈയിൽ പണം എത്തിക്കാനാണ് പെൻഷൻ വിതരണം നേരത്തെയാക്കിയതെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തെ വിധവാ പെൻഷൻ ലഭിക്കാത്തവർക്ക്, ആ തുകയും ഇത്തവണ നൽകും.