Kerala

കോവിഡ് – 19 സ്‌ക്രീനിങ്ങിൽ വീണ്ടും അഭിമാനമായി കേരളം; പുതിയ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ശ്രീ ചിത്ര ഇൻസ്റ്റിറ്റൂട്ട്

sree chithra institute of medical science developed new covid testing kit
sree chithra institute of medical science developed new covid testing kit

Thiruvananthapuram: തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ കോവിഡ് പരിശോധനയ്ക്ക് വേണ്ടിയുള്ള ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തു. ഏറ്റവും കുറഞ്ഞ ചെലവിൽ വളരെ വേഗത്തിൽ രോഗ നിർണ്ണയം നടത്താൻ കഴിയും എന്നതാണ് പ്രത്യേകത.

ഐ.സി.എം.ആറിൻ്റെ അംഗീകാരവും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഒരഗനൈസേഷൻ്റെ ലൈസൻസും ലഭിച്ചാൽ കേരളത്തിന് കോവിഡ് പരിശോധനയിൽ വലിയൊരു നേട്ടമാകും.

30 സാമ്പിളുകൾ വരെ ഒരൊറ്റ മെഷീനിൽ ടെസ്റ്റ് ചെയ്യാൻ കഴിയും. മാത്രമല്ല, ഇതിൽ വെയ്റ്റിംഗ് സമയം കുറവായതിനാൽ ഒന്നിലധികം ഷിഫ്റ്റുകളിൽ ധാരാളം സാംപിളുകൾ ഒരു ദിവസം ടെസ്റ്റ് ചെയ്യാൻ കഴിയും.

“ചിത്ര ജെനെലാംപ്-എൻ” ഉപയോഗിച്ച് 10 മിനിറ്റുകൊണ്ട് ജീൻ കണ്ടെത്താൻ കഴിയും, സാമ്പിളിൽ നിന്നും റിസൾട്ട് ലഭിക്കാൻ ഉള്ള സമയം വെറും രണ്ട് മണിക്കൂറിൽ കുറവായിരിക്കും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റൂട്ടിൽ നടത്തിയ പരിശോധനയിൽ 100 ശതമാനം കൃത്യത പാലിക്കുന്നുവെന്നും കണ്ടെത്തി, ഡയറക്ടർ ആശ കിഷോർ പറഞ്ഞു.

ജില്ലാ ആശുപത്രികളിലെ ലാബിൽ പോലും ഇത് എളുപ്പത്തിൽ സജ്ജീകരിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. ഇന്ത്യയിൽ കോവിഡ് ടെസ്റ്റിന് ഐ.സി.എം.ആർ. അംഗീകാരം “ചിത്ര ജെനെലാംപ്-എൻ” ന് ലഭിച്ചാൽ വെറുംമൂന്നാഴ്ച കൊണ്ടവ കിറ്റ് വികസിപ്പിച്ചെടുക്കാൻ കഴിയും.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.