
തിരുവനന്തപുരം: ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ചികിത്സ നടത്തുന്ന സുകുമാരന്‍ വൈദ്യര് ലൈഫ് മിഷൻ പദ്ധതിക്ക് 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്കി.
കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തിലെ പന്നിയോട് വാര്‍ഡിലെ കൊളവു പാറയില്‍ തന്റെ അമ്മയുടെ ഓര്‍മ്മക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയല്‍ ട്രസസ്റ്റിന്റെ പേരില്‍ അദ്ദേഹം വാങ്ങിയ ഭൂമിയാണ് വൈദ്യർ ഇഷ്ടദാനമായി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതാണ്ട് മൂന്ന് കോടിയോളം രൂപ ഈ ഭൂമിക്ക് വിലവരും.
കാട്ടാക്കട പൂവച്ചൽ പന്നിയോട് ശ്രീലക്ഷ്മിയിൽ ആയുർവേദത്തിൽ പരമ്പരാഗത ചികിത്സ നടത്തുന്ന സുകുമാരൻ വൈദ്യൻ കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷന് 2.75 ഏക്കർ ഭൂമി സൗജന്യമായി നൽകി. ഭൂമിയുടെ ഇഷ്ടദാനം മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കൈമാറി.
പൂവച്ചല്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ 113 കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിത, ഭവന രഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വീട് വയ്ക്കുന്നതിന് പഞ്ചായത്ത് വക 75 സെന്റ് ഭൂമി നേരത്തെ തന്നെ ലൈഫ് മിഷന് കൈമാറിയിരുന്നു.
ഈ ഭൂമിയില്‍ പൂവച്ചൽ പഞ്ചായതിതിലെ എല്ലാ ഭൂരഹിത, ഭവന രഹിതര്‍ക്കുമുള്ള ഭവന സമുച്ഛയ നിര്‍മ്മാണം സാധ്യമല്ലാതെ വന്നതിനാലാണ് പഞ്ചായത്ത് ഇദ്ദേഹത്തെ സമീപിച്ചത്. പിന്നാലെയാണ് സ്വന്തം അധ്വാനത്തിലൂടെ വിലയ്ക്ക് വാങ്ങിയ ഭൂമി സജന്യമായി സുകുമാരൻ വൈദ്യർ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അനേകം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വൈദ്യര്, ഇദ്ദേഹം സമ്പാദിച്ച ഭൂമിയില്‍ മൂന്ന് മക്കള്‍ക്കും ഇഷ്ടദാനം നല്കിയശേഷമുള്ളതില്നിന്നാണ് ദാനം ചെയ്യുന്നത്. പ്രായാധിക്യം തളര്‍ത്തിയെങ്കിലും ഇപ്പോഴും ചികിത്സ നടത്തുന്ന വൈദ്യര് ഇതിനകം ധാരാളം കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
നിരവധി നിർധനര്‍ക്ക് ഇദ്ദേഹം വീട് നിർമിച്ചുനല്‍കിയിരുന്നു. അമ്മയുടെ ഓര്മക്ക് ജാനകി മെമ്മോറില്‍ ട്രസ്റ്റ് രൂപവത്കരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. പന്നിയോട് ജംഗ്ഷനിൽ ലക്ഷങ്ങൾ മുടക്കി കാത്തിരിപ്പ്കേന്ദ്രം, വായനശാല, ഗ്രന്ഥശാല എന്നിവയും ട്രസ്റ്റിന്റെ പേരിൽ നിർമ്മിച്ച് നൽകിയിട്ടുണ്ട്.