Kerala

അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് 3 മത്സ്യ തൊഴിലാളികൾ മരിച്ചു.

Three fishermen died by fishing boat capsized in Trivandrum

Three fishermen died by fishing boat capsized in Trivandrum / തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. വള്ളം അപകടത്തിൽപ്പെട്ടത് ആരും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം നടത്തി തിരിച്ചുവരുമ്പോൾ വലിയ തിരമാലയിൽ അകപ്പെട്ട് വള്ളം മറിയുകയായിരുന്നു.

അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ, അലക്‌സ്, തങ്കച്ചൻ എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. വള്ളത്തിൽ അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇവരിൽ നിന്നാണ് അപകടം നടന്ന വിവരം മറ്റുള്ളവരറിഞ്ഞത്. പിന്നീട് നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.