Kerala

ഇത്തവണ തൃശൂർ പൂരം കാണാൻ കഴിയില്ല. ലോക്ക് ഡൗൺ കാരണം തൃശൂർ പൂരം ഉപേക്ഷിച്ചു.

thrissur pooram canceleld due to covid-19
thrissur pooram canceleld due to covid 19

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഈ വർഷം കാണാൻ കഴിയില്ല. നീണ്ട 58 വർഷത്തിന് ശേഷം തൃശൂർ പൂരം നടക്കാത്ത വർഷമായി 2020 കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയേക്കാം. കോവിഡ് പശ്ചാത്തലത്തിൽ പല ക്ഷേത്രോത്സവങ്ങളും റദ്ദാക്കിയത് ഭക്തരിൽ വിഷമം ഉണ്ടാക്കിയ ഒന്നായിരുന്നു. എന്നാൽ തൃശൂർ പൂരം ഉപേക്ഷിച്ചത് ഭക്തർക്കും അതുപോലെ അത് കാണാൻ വരുന്ന പതിനായിരക്കണക്കിന് ജനങ്ങൾക്കും വിഷമം വിഷമം ഉണ്ടാക്കിയേക്കാം.

കോവിഡ്-19 പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. മെയ് മാസം രണ്ടാം തീയതിയാണ് പൂരം നടക്കേണ്ടിയിരുന്നത്. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ബോർഡുകൾ പൂരത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ നീട്ടിയതോടെ എല്ലാം നിർത്തി വച്ചു.

ഇന്ന് 11 മണിക്ക് ചേർന്ന മന്ത്രിസഭാ യോഗം ആണ് തൃശൂർ പൂരം പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ചെറിയ രീതിയിൽ പോലും നടത്തേണ്ട എന്നാണ് തീരുമാനം. ക്ഷേത്രത്തിനുള്ളിലെ താന്ത്രിക ചടങ്ങുകൾ ഒഴികെ പൂരവുമായി ബന്ധപ്പെട്ടുള്ള എല്ലാ ചടങ്ങുകളും വേണ്ട എന്ന് തീരുമാനത്തിൽ എത്തി.

ദേവസ്വം പ്രതിനിധികളുമായി മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, എ.സി. മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവർ ചേർന്ന ചർച്ചയിൽ ആണ് തീരുമാനമായത്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:Kerala

Comments are closed.