Kerala

തിരുവനന്തപുരത്ത് ഇന്ന് കൂടുതൽ പരിശോധന | Covid: Health workers inspect in Trivandrum

coronavirus trivandrum test

Covid: Health workers inspect in Trivandrum / രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ്. പതിനെട്ട് പേരിൽ പരിശോധന നടത്തുമ്പോൾ ഒരാൾ കൊവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിലാണ് തലസ്ഥാനത്ത്. കഴിഞ്ഞ ദിവസം 88 തൊഴിലാളികൾക്ക് രോഗം ബാധിച്ച കിൻഫ്ര വ്യവസായ പാർക്കിൽ ഇന്ന് കൂടുതൽ പരിശോധന നടക്കും. ചൊവ്വാഴ്‌ച 300ഓളം ജീവനക്കാരെ പരിശോധിച്ചപ്പോഴാണ് 88 പേർക്ക് കൊറോണവൈറസ് പോസിറ്റീവായത്.

ബുധനാഴ്ച ആരോഗ്യ പ്രവർത്തകരുടെ 36 സംഘങ്ങൾ ജില്ലയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തും. 50 ടെസ്റ്റുകൾ വരെ ഒരു സംഘത്തിന് നടത്താനാകും. ആന്‍റിബോഡി, ആന്‍റിജെൻ പരിശോധനകളും നടത്തുക. ഇത്തരത്തിൽ 1800 ടെസ്റ്റുകളാണ് പരമാവധി നടത്താൻ സാധിക്കുന്നത്. രോഗലക്ഷണം ഉള്ളവരുടെ സ്രവ പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, പരിശോധന ഫലം വൈകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

തീവ്രബാധിത പ്രദേശങ്ങൾക്ക് പുറമെ നഗരത്തിന്‍റെ വിവിധ ചന്തകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടുത്തിയാണ് പരിശോധന. നഗര മേഖലകളും തീരദേശ മേഖലകളും കൂടാതെ ഗ്രാമപ്രദേശങ്ങളിലേക്കും അധികൃതർ പരിശോധന വ്യാപകമാക്കുകയാണ്. കാട്ടാക്കട, പൂവച്ചൽ, ആര്യനാട്, പാറശാല തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.