Kerala

രാമചന്ദ്രൻ്റെയും പോത്തീസിൻറെയും ലൈസൻസ് റദ്ദാക്കി | Pothys, Ramachandran Textiles License Cancelled

pothys-ramachandran-textiles-license-cancelled-trivandrum-coronavirus-news-today-update

Pothys, Ramachandran Textiles License Cancelled / തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ പോത്തീസിൻറെയും, രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് നഗരസഭ റദ്ദു ചെയ്തു.

തുടർച്ചയായി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെത്തുടർന്നാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. സ്ഥാപനം അടച്ചിടാൻ ആവശ്യപ്പെട്ടിട്ടും ഇവർ അടക്കാൻ തയ്യാറായിരുന്നില്ല. നഗരസഭ നൽകിയ മുന്നറിയിപ്പുകൾ ഇരു സ്ഥാപനങ്ങളും ലംഘിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു.

Also Read / തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 20 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് | Trivandrum Medical College 20 Health Workers Tested Positive

രാമചന്ദ്രനിലെ 67 പേർക്കും പോത്തീസിലെ 17 പേർക്കും കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടുപോലും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും എടുക്കാതെ ഇവ രണ്ടും തുറന്ന് പ്രവർത്തിച്ചിരുന്നു.

ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഞായറാഴ്ചകളിൽ പോത്തീസ് സൂപ്പർമാർക്കറ്റും, രാമചന്ദ്രനും തുറന്ന് പ്രവർത്തിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ തിങ്ങികൂടിയാണ് ഇരു സ്ഥാപനങ്ങളിലേയും ജീവനക്കാർ താമസിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.