
Trivandrum Coronavirus Update / തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 218 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 2666 പേർ ജില്ലയിൽ ചികിത്സയിൽ ഉണ്ട്. 314 പേരാണ് ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. നിലവിൽ 14528 പേർ നിരീക്ഷണത്തിൽ ഉണ്ട്, അതിൽ 2440 ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ ആണ്.
തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ 4, 15, 16), ഇടവ (എല്ലാ വാര്‍ഡുകളും), വെട്ടൂര്‍ (എല്ലാ വാര്‍ഡുകളും), വക്കം (എല്ലാ വാര്‍ഡുകളും), കടയ്ക്കാവൂര്‍ (എല്ലാ വാര്‍ഡുകളും), കഠിനംകുളം (എല്ലാ വാര്‍ഡുകളും), കോട്ടുകാല്‍ (എല്ലാ വാര്‍ഡുകളും), കരിംകുളം (എല്ലാ വാര്‍ഡുകളും), വര്‍ക്കല മുന്‍സിപ്പാലിറ്റി (എല്ലാ കോസ്റ്റല്‍ വാര്‍ഡുകളും) ഹോട്ട്സ്പോട്ടുകൾ ആയി പ്രഖ്യാപിച്ചു.