Kerala

തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു | Trivandrum Coronavirus Update Today

trivandrum coronavirus news today live

Trivandrum Coronavirus Update Today / തിരുവനന്തപുരം: തലസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇന്ന്, ബുധനാഴ്ച രോഗം സ്ഥിരീകരിച്ച 157 പേരിൽ 130 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്തിന്റെ തീരദേശ മേഖലയിൽ ആണ് ആശങ്കയുണ്ടാക്കുന്ന രീതിയിൽ വൈറസ് വ്യാപനം ഉണ്ടായിരിക്കുന്നത്.

Also Read / തിരുവനന്തപുരത്ത് കൊറോണവൈറസ് തീവ്രവ്യാപനം | Trivandrum Coronavirus Cases Rising Tremendously

മാണിക്യ വിളാകം, പുത്തൻ പള്ളി, പൂന്തുറ ഇനീ മേഖലകളിൽ ആണ് അതി തീവ്ര വ്യാപനം ഉണ്ടായിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 7 പേരുടെ ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. പൂന്തുറ സെന്റ് തോമസ് സ്കൂളിൽ താത്കാലിക ആശുപത്രിയും സജ്ജമാക്കി. മാത്രമല്ല ജില്ലയിൽ 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോവിഡ് ഫസ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കുന്നു. 500 മുതൽ 750 വരെ രോഗികൾക്ക് ചികിത്സനൽകാൻ കഴിയുന്ന രീതിയിൽ ആണ് സജ്ജമായിക്കൊണ്ടിരിക്കുന്നത്. – മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു.

കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്.

Kerala Coronavirus Update Today. On Wednesday, Kerala recorded 608 new COVID-19 cases, the highest single-day spike since its first case on January 30

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...
heavy rains kerala today
Kerala

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Heavy Rains in Kerala in Next 48 Hours | ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദ മേ​ഖ​ല രൂ​പ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ ...

More in:Kerala

Comments are closed.