Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

nemom railway terminal project status

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി വച്ച 38 കോടി രൂപ തിരുവനന്തപുരം കലക്ടറിനു കൈമാറാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കാലതാമസം. അടിയന്തരാവശ്യമായ നേമത്തിനു വേണ്ടി ഈ പണം ചെലവാക്കാൻ റെയിൽവേ അനുമതി തേടിയത്.

പദ്ധതിക്കായി എറണാകുളം കലക്ടറേറ്റിൽ നിയമപ്രശ്നങ്ങളില്ല. എന്നാൽ സർക്കാർ രേഖാമൂലം അനുമതി നൽകാതെ പണം കൈമാറാൻ കഴിയില്ലെന്ന നിലപാടാണു എറണാകുളം കലക്ടർ സ്വീകരിച്ചത്. ഇതിനു വേണ്ട അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ധനവകുപ്പ് അഡീഷനൽ സെക്രട്ടറി എന്നിവർക്കു റെയിൽവേ ഒന്നര മാസം മുൻപാണു കത്തു നൽകിയത്. എന്നാൽ നാളിതുവരെ ഇതുമായി ബന്ധപ്പെട്ട നിർദേശം റവന്യു വകുപ്പ് എറണാകുളം കലക്ടർക്കു നൽകിയിട്ടില്ല.

5.28 ഹെക്ടർ ഭൂമിയാണു നേമം സാറ്റലൈറ്റ് ടെർമിനലിനായി ഏറ്റെടുക്കേണ്ടത്. നേമം പദ്ധതി നഷ്ടപ്പെടാതിരിക്കാൻ അടിയന്തരമായി ടെർമിനലിനുള്ള ഭൂമിയെങ്കിലും ഏറ്റെടുക്കണമെന്ന ബോധ്യത്തിലാണു റെയിൽവേ പണം ചോദിച്ചത്. നാളുകളായുള്ള തിരുവനന്തപുരം നിവാസികളുടെ ആവശ്യമാണ് നേമം റയിൽവേ വികസനം. നേമവും, കൊച്ചുവേളിയും വികസിപ്പിച്ച് തിരുവനന്തപുരം സെൻട്രലിന്റെ തിരക്ക് കുറക്കുകയെന്നതാണ് ആവശ്യം.

എന്നാൽ വികസനത്തിന് റെയിൽവേ തയ്യാറാകുമ്പോൾ, അത് ഏത് രീതിയിലും തടസപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും. തലസ്ഥാന ജില്ലയിലെ പദ്ധതികളോടുള്ള പതിവ് അവഗണനയാണു നേമത്തിന്റെ കാര്യത്തിലും സർക്കാർ പ്രകടമാക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും, എയർപോർട്ടിന്റെ കാര്യത്തിലുമുൾപ്പെടെ തലസ്ഥാനത്തെ നിരവധി പദ്ധതികൾ ആണ് സർക്കാർ തന്നെ തടസ്സപ്പെടുത്തുന്നത്. തലസ്ഥാന നഗരിയെ തകർക്കുകയെന്ന ഗൂഡലക്ഷ്യമാണ് സർക്കാരിന്റേത് എന്ന് തലസ്ഥാനവാസികൾ പറയുന്നു.

മറ്റു സംസ്ഥാനങ്ങൾ, റെയിൽവേ പദ്ധതികൾക്കു സൗജന്യമായി ഭൂമി വിട്ടു നൽകുകയും പദ്ധതി ചെലവിന്റെ പകുതി വഹിക്കുകയും ചെയ്യുമ്പോഴാണു റെയിൽവേ മുൻപു കെട്ടി വച്ച പണം ഒരു പദ്ധതിയിൽ നിന്നു മറ്റൊന്നിലേക്കു മാറ്റാൻ ഇവിടെ ഒന്നര മാസം കൊണ്ടും സാധിക്കാത്തത്. നേമത്തിന് ഉപയോഗിച്ചില്ലെങ്കിൽ ഈ പണം തമിഴ്നാട്ടിലെ ഏതെങ്കിലും പദ്ധതിക്കാകും ചെലവാക്കുക എന്ന ഭീഷണിയും മുന്നിലുണ്ട്.

News Summary: Trivandrum Nemom Railway Terminal Project may Abandoned due to State Govt Disagreement. The Govt not interested in any development in state head.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

Sister Abhaya Case Petition filled in High Court by Adv. B. Raman Pillai
Kerala

അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസനീയമല്ല; ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. ബി. രാമൻപിള്ള

അഭയക്കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ള മുഖേന അപ്പീൽ നൽകി പ്രതിയായ തോമസ് എം. കോട്ടൂർ. ...
Janani Suraksha Yojana to reduce maternal and infant mortality
Kerala

മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ ജനനി സുരക്ഷ യോജന

പ്രസവത്തെ തുടര്‍ന്നുള്ള മാതൃമരണവും ശിശുമരണവും കുറയ്ക്കാന്‍ പ്രസവം ആശുപത്രിയിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സഹായ പദ്ധതിയാണ് ജനനി സുരക്ഷ യോജന (ജെ.എസ്.വൈ). ...