
Trivandrum Ramachandran Textiles Covid Cases Rises / തിരുവനന്തപുരം രാമചന്ദ്രൻ ടെക്സ്റൈസിൽ പോയിട്ടുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
അതീവ ഗുരുതര സാഹചര്യം ആണ് ഈ ഹൈപ്പർ മാർക്കറ്റിൽ ഉണ്ടായിട്ടുള്ളതെന്നും ദിവസേന 100 കണക്കിന് ആൾക്കാരാണ് അവിടെ പോകുന്നതെന്നും, അവിടെ പോയിട്ടുള്ളവരെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് അവർ സ്വയം റിപ്പോർട്ട് ചെയ്യണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാമചന്ദ്രൻ ടെക്സ്റ്റൈയിൽസിലെ 61 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 91 പേരിൽ പരിശോധന നടത്തിയപ്പോൾ ആണ് 61 പേർക്ക് സ്ഥിരീകരിച്ചത്. ഇന്ന് 81 സാമ്പിളുകൾ ടെസ്റ്റ് ചെയ്തപ്പോൾ 17 പേർക്ക് കൂടി അവിടെ നിന്നും രോഗം സ്ഥിരീകരിച്ചു. രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ പോയിട്ടുള്ളവർ സ്വയം റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തലസ്ഥാന നഗരിയിൽ ഉള്ളവർ ഒരു നിയന്ത്രണവും പാലിക്കാതെ സാധനങ്ങൾ വാങ്ങാൻ പോകുക, കൂട്ടത്തിൽ കൊറോണയും വാങ്ങിപോകുക എന്ന ഗുരുതര സാഹചര്യം എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.