
തിരുവനന്തപുരം: Trivandrum Triple Lockdown Eased / തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ സാധനങ്ങൾ വാങ്ങാൻ ധാരാളം ജനങ്ങൾ പുറത്തേയ്ക്ക് എത്തി. പ്രാദേശിക പച്ചക്കറി കടകൾ രാവിലെ 7 മണി മുതൽ 11 മണി വരെ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കടകളിൽ സാധനങ്ങളും പച്ചക്കറികളും വാങ്ങാൻ ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങുന്നത് കണ്ടു. തിരുവനന്തപുരം കോർപ്പറേഷൻ പ്രദേശത്ത് ജൂലൈ 6 ന് രാവിലെ 6 മുതൽ ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അപ്രതീക്ഷിത ലോക്ക് ഡൗണിൽ ജനങ്ങൾ വലഞ്ഞതോടെ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല, അവശ്യ സാധനങ്ങൾ വേണ്ടവർ പോലീസ് നൽകിയ നമ്പറിൽ വിളിക്കണം എന്നതായിരുന്നു ഓർഡർ.
എന്നാൽ പോലീസ് നൽകിയ നമ്പറിലേക്ക് വന്ന കോളുകൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതതോടെയാണ് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ പോലീസ് അനുമതി നൽകിയത്.