
കാലാവധിയില്ലാത്ത സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന ഒരു സമീപനമാണ് ബഡ്ജറ്റിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന് ആരോപിച്ചു. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണത്തിലൂടെ നടത്തിയിട്ടുളളത്.
Also Read | ക്ഷേമവും വികസനവും മുൻനിർത്തി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബഡ്ജറ്റ്
നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വിമർശിച്ചു. വരാന്‍ പോകുന്ന സര്‍ക്കാരിനാണ് ഈ വര്‍ഷത്തിന്റെ ഭൂരിഭാഗം കാലാവധി എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം. ആ അധികാരം തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയ്ക്ക് നല്‍കാതെ ഒരു വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് എന്ന് പറഞ്ഞ് നടത്തിയത് ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അദ്ദേഹം കൂട്ടി ചേർത്തു.
News Summary: V Muraleedharan over Kerala Budget, The budget challenges the democratic process. Read more News Malayalam News from Hourly Malayalam | Kerala News In Malayalam | India News In Malayalam | Sports News Malayalam.