Kerala

വയനാടിൽ ഉരുൾപൊട്ടൽ ഭീഷണി ഉള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നു

wayanad-landslide-images

People are being evacuated from landslide prone areas in Wayanad / മേപ്പാടി: ഉരുള്‍പ്പൊട്ടല്‍ ഭീഷണി നേരിടുന്ന പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അവിടങ്ങളിൽ നിന്നും മാറ്റുന്നവർക്ക് തഹസിൽദാർ ആവശ്യമായ താമസ സൗകര്യമാ ഒരുക്കണമെന്നും, കലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപനം പിന്‍വലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല എന്നും ഉത്തരവിൽ പറയുന്നു.

Also Read / മൂന്നാർ രാജമല ദുരന്തം; മരണം 11 ആയി, 55 പേർക്കായി തിരച്ചിൽ

അതേസമയം, മേപ്പാടി മുണ്ടക്കയിൽ പാലം തകർന്നത് കാരണം അക്കരെ കുടുങ്ങിയ കുടുംബങ്ങളെ NDRF ടീമും മറ്റു രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. മൈസൂർ-മുത്തങ്ങ റോഡിൽ പലയിടത്തും വെള്ളം കയറി വാഹന ഗതാഗതത്തിനു അനുയോജ്യമല്ലാതായിട്ടുണ്ട്.

People are being evacuated from landslide prone areas in Wayanad.

You may also like

two year old child death
Kerala

കെട്ടിടത്തിന് മുകളിൽ നിന്നു വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിന്‍റെ സഹോദരന്‍റെ വീട്ടിൽ ...
nemom railway terminal project status
Kerala

തലസ്ഥാനത്തെ പദ്ധതികൾ മുടക്കുന്ന സർക്കാർ; നേമം വികസനവും നഷ്ടമാകുമോ ?

മരവിപ്പിച്ച അങ്കമാലി–എരുമേലി ശബരി പദ്ധതിക്കു പണം ചെലവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശബരി പദ്ധതിക്ക് വേണ്ടി എറണാകുളം കലക്ടറേറ്റിൽ റെയിൽവേ കെട്ടി ...

More in:Kerala

Comments are closed.