World

അമേരിക്കയിൽ ഒരു ദിവസം രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങൾ.

america-corona-death-toll
america-corona-death-toll

അമേരിക്കയിൽ ഒരു ദിവസം രണ്ടായിരത്തിലധികം കൊറോണ വൈറസ് മരണങ്ങൾ സംഭവിച്ചതോടെ
ഒരു ദിവസം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം ആയി മാറി.

ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,108 പേർ
അമേരിക്കയിൽ മരിച്ചു. അരലക്ഷത്തിലധികം കോവിഡ് – 19 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ കണക്കുകൾ പ്രകാരം യുഎസിൽ ഇപ്പോൾ കുറഞ്ഞത് 18,693 മരണങ്ങളും 500,399 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

അധികം താമസിക്കാതെ ഇറ്റലിയെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് മരണങ്ങൾ സംഭവിച്ച രാജ്യമായി അമേരിക്ക മാറും. കോവിഡ് – 19 വ്യാപനം അമേരിക്ക മുഴുവനും വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കോവിഡ് – 19 ടാസ്‌ക് ഫോഴ്സിലെ വിദഗ്ദർ പറയുന്നു എന്ന് ബിബിസി റിപ്പോർട് ചെയ്യുന്നു.

ഒരു ലക്ഷം മരണങ്ങളുടെ പ്രാഥമിക പ്രവചനത്തേക്കാൾ കുറഞ്ഞ മരണസംഖ്യ അമേരിക്ക പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

മെയ് 1 നകം യുഎസിൻ്റെ മരണസംഖ്യ ഉച്ചസ്ഥായിയിലെത്തുമെന്നും ക്രമേണ കുറയാൻ തുടങ്ങുമെന്നും ഗവേഷകർ പ്രവചിച്ചിരുന്നു. എന്നാൽ മെയ് മാസത്തിൽ രാജ്യം തുറക്കാൻ താൻ തീരുമാനിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ്‌ ട്രംപ് വ്യക്തമാക്കുന്നു.

You may also like

blood-color-river
World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ സൈബീരിയയിലെ വ്യാവസായിക നഗരമായ ...
living together in uae alcohol
World

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. കാലങ്ങളായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. മദ്യപാനം, അനന്തരാവകാശം, വിവാഹം, ...

More in:World

Comments are closed.