World

ഇറ്റലിയും കടന്ന് അമേരിക്ക ഒന്നാമത്; യു.എസിൽ രോഗബാധിതർ 533, 115.

america-lock-corona-virus-
america lock corona virus

ലോകത്ത് എല്ലാകാര്യത്തിലും ഒന്നാമത് നിൽക്കാൻ മത്സരിക്കുന്ന അമേരിക്ക ഇപ്പോൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഒന്നാമത് എത്തിയത് ലോകം ദുഃഖത്തോടെയാണ് കാണുന്നത്.

ഇതുവരെ ഇറ്റലിക്ക് എന്ത് സംഭവിക്കും എന്ന് ആകാംശയോടെ നോക്കിയവർ, ഇന്ന് അമേരിക്കയിലെ സ്ഥിതി വഷളാകുന്നത് കണ്ട് അതിനേക്കാൾ വലിയ ആശങ്കയിൽ ആണ്. അമേരിക്കയുടെ സാമ്പത്ത് വ്യവസ്ഥ വലിയ തകർച്ച നേരിട്ട് കൊണ്ടിരിക്കുകയാണ്.

യു. എസിൽ ഇതുവരെ 533, 115 രോഗബാധിതർ റിപ്പോർട്ട് ചെയ്തു. 20, 580 പേർ മരണപ്പെട്ടപ്പോൾ, 30, 502 പേർ രോഗമുക്തരായി. മരിച്ചവരിൽ പകുതിയോളം പേരും പ്രധാന നഗരമായ ന്യൂയോർക്കിൽ ആണ്. നേരത്തെ ന്യൂയോർക്കിൽ മാത്രം ബാധിച്ച കോവിഡ് പിന്നീട് അമേരിക്കയുടെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

മരണ സംഖ്യ ഒരു ലക്ഷത്തിന് താഴെ നിർത്തുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് പ്രസിഡൻറ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. മേയ് ഒന്ന് വരെ മരണ സംഖ്യ ഉയരുകയും അതിന് ശേഷം രോഗവ്യാപനം കുറഞ്ഞു വരും എന്നതാണ് യു. എസ്സിലെ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

ലോകം മുഴുവനും കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കഴിഞ്ഞു. ലോകം മുഴുവനും ഒരു ലക്ഷത്തിൽ അധികം പേർ ഇതുവരെ മരിച്ചു.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.