World

എന്താണ് കൊറോണ വൈറസ് ? എങ്ങനെയാണ് COVID-19 എന്ന പേര് ലഭിച്ചത് ?

Covid-19-Corona Virus

വൈറസുകൾക്കും, വൈറസുകൾ കാരണം വരുന്ന രോഗങ്ങൾക്കും വ്യത്യസ്തമായ പേരുകൾ ഉണ്ട്. സാധാരണ എല്ലാവരും രോഗങ്ങളെ കുറിച്ച് അറിവുള്ളവർ ആയിരിക്കും എന്നാൽ രോഗം വരാൻ കാരണമായ വൈറസിനെ കുറിച്ച് അറിവുണ്ടാകണം എന്നില്ല.

വൈറസുകൾക്കും രോഗങ്ങൾക്കും പേരിടുന്നതിന് വ്യത്യസ്ത പ്രക്രിയകളും ഉദ്ദേശ്യങ്ങളും ഉണ്ട്. ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, വാക്സിനുകൾ, മരുന്നുകൾ എന്നിവയുടെ വികസനം സുഗമമാക്കുന്നതിന് അവയുടെ ജനിതകഘടനയെ അടിസ്ഥാനമാക്കിയാണ് വൈറസുകൾക്ക് പേര് നൽകുന്നത്. വൈറോളജിസ്റ്റുകളും വിശാലമായ ശാസ്ത്ര സമൂഹവുമാണ് ഈ ജോലി നിർവ്വഹിക്കുന്നത്. അതുകൊണ്ട് International Committee on Taxonomy of Viruses (ICTV) ആണ് വൈറസുകൾക്ക് പേരിടുന്നത്.

രോഗങ്ങൾ പകരുന്നത് തടയുക, അതിൻ്റെ തീവ്രത, ചികിത്സ എന്നിവയെക്കുറിച്ചുള്ള ചർച്ച പ്രാപ്തമാക്കുന്നതിനാണ് രോഗങ്ങൾക്ക് പേരിടുന്നത്. മനുഷ്യന് ഉണ്ടാകുന്ന രോഗങ്ങളെ ഇല്ലായ്‌മ ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പും അതിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വവും WHO ക്ക് ആണ്. അതുകൊണ്ട് തന്നെ ഈ രോഗങ്ങൾക്കെല്ലാം ഔദ്യോഗികമായി പേരിടുന്നത് WHO ആണ്.

2020 ഫെബ്രുവരി 11 ന് പുതിയ വൈറസിൻ്റെ പേരായി “Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2)” എന്ന് ICTV പ്രഖ്യാപിച്ചു. 2003 ലെ SARS പൊട്ടിപ്പുറപ്പെടാൻ കാരണമായ കൊറോണ വൈറസുമായി ഈ വൈറസിന് ജനിതകമായി ബന്ധമുള്ളതിനാൽ ആണ് ഈ പേര് തിരഞ്ഞെടുത്തത്. എന്നാൽ ഈ രണ്ട് വൈറസുകളും വ്യത്യസ്തമാണ്.

SARS എന്ന പേര് സ്വീകരിച്ചാൽ അത് ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഭയവും അപ്രതീക്ഷിതമായ പ്രത്യാഖ്യാതങ്ങളും, പ്രത്യേകിച്ച് 2003 ൽ അത് ഏറ്റവും കൂടുതൽ ബാധിച്ച ഏഷ്യയിൽ ഉണ്ടാകാം എന്നതിനാൽ ലോകാരോഗ്യ സംഘടന (WHO) ഫെബ്രുവരി 11 ന് ഈ വൈറസിനെ COVID-19 എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.