World

കോവിഡ്-19: ചൈനയുടെ കണക്കുകൾ കള്ളമോ ?

china-fake-news-covid-19
china-fake-news-covid-19

മാസങ്ങളായി, ചൈനയിലെ ഉദ്യോഗസ്ഥർ ലോകവുമായി എല്ലാ ദിവസവും രാവിലെ വൈറസ് പടരുന്നതിൻ്റെ ഏറ്റവും പുതിയ കണക്കുകളുമായിട്ടാണ്. ഏപ്രിൽ 7 വരെ 81,740 കേസുകളും 3,331 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ചൈന ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു..

വൈറസ് പൊട്ടിപ്പുറപ്പെട്ട രാജ്യം ആ പ്രതിസന്ധിയെ വളരെ സുതാര്യമായും, അതിവേഗത്തിൽ ആ വൈറസിനെ കണ്ടു പിടിച്ച്‌ അതിനെ നിയന്ത്രിച്ചതിൽ ലോകാരോഗ്യ സംഘടന ചൈനയെ പ്രശംസിച്ചു.

എന്നാൽ ലോകാരോഗ്യ സംഘടനയുടെ ഊഷ്‌മളമായ വാക്കുകൾ ഉണ്ടായിരുന്നിട്ടും, ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകളെയും വിജയത്തിൻ്റെ അവകാശവാദങ്ങളെയും കുറിച്ച് ഗണ്യമായ രീതിയിൽ സംശയം ഉള്ളതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞയാഴ്ച “ചൈനയിൽ നിന്നുള്ള ചില റിപ്പോർട്ടുകൾക്ക് വൈറസിൻ്റെ വ്യാപനം, സ്വഭാവം, പകർച്ചവ്യാധി യുടെ ഇപ്പോഴത്തെ അവസ്ഥ എന്നിവയെക്കുറിച്ച് വ്യക്തതയില്ലായിരുന്നു”. ബ്രിട്ടീഷ് മന്ത്രി മൈക്കൽ ഗോവ് ബിബിസിയോട് പറഞ്ഞു.

മരണ സംഖ്യയും വൈറസിൻ്റെ വ്യാപനവും വളരെ കുറച്ച് കാണിക്കുന്നതായി അമേരിക്കൻ പ്രസഡൻറ് ഡോണൾഡ്‌ ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു. വൈറസ് വ്യാപനത്തിന്റെ യാഥാർത്ഥ കണക്കുകൾ ചൈന റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് യുഎസ് നിയമനിർമാതാക്കളും കുറച്ചുകാലമായി ആരോപിക്കുന്നു.

ലോകമെമ്പാടും കേസുകൾ വർദ്ധിക്കുമ്പോളും പ്രഭവ കേന്ദ്രമായ ചൈനയിൽ മൂവ്വായിരത്തിൽ നിന്നും മുന്നോട്ട് പോകുന്നില്ല. ഏറ്റവും അവസാനം വൈറസ് ബാധിച്ച അമേരിക്കയിൽ ചൈനയേക്കാളും ഇരട്ടിയിലധികം മരണം സംഭവിച്ചു കഴിഞ്ഞു. ദിവസവും വൈറസ് കേസുകൾ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ചൈനയിൽ പുതുതായി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ എല്ലാം മറ്റു രാജ്യങ്ങളിൽ നിന്നും വന്ന സ്വദേശികളിൽ ആണ്.

എന്നാൽ, ചൈന അതിൻ്റെ അണുബാധകളുടെയും മരണങ്ങളുടെയും വ്യാപ്തിയെക്കുറിച്ച് പൂർണ്ണമായും സത്യസന്ധത പുലർത്തുന്നില്ലെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.