World

കോവിഡ്-19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വീണ്ടും പരിശോധനയ്ക്കായി ആശുപത്രിയിൽ.

boris-johnson-brish-prime-misnister

കൊറോണ വൈറസിൻ്റെ സ്ഥിരമായ ലക്ഷണങ്ങൾ കാണിച്ചതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“ഇത് ഒരു മുൻകരുതൽ നടപടിയാണ്, കാരണം വൈറസ് പോസിറ്റീവ് ആണെന്ന് തെളിഞ് 10 ദിവസത്തിന് ശേഷവും പ്രധാനമന്ത്രിക്ക് കൊറോണ വൈറസിൻ്റെ ലക്ഷണങ്ങൾ തുടരുന്നു.

“അവിശ്വസനീയമായ കഠിനാധ്വാനത്തിന് പ്രധാനമന്ത്രി എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർക്ക് നന്ദി പറയുന്നു, ഒപ്പം എല്ലാവരോടും വീട്ടിൽ തന്നെ തുടരാനും, ജീവൻ രക്ഷിക്കാനുമുള്ള സർക്കാരിൻ്റെ ഉപദേശങ്ങളെ അനുസരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.”

പ്രധാനമന്ത്രി ഇപ്പോഴും ഔദ്യോഗിക ചുമതലയിൽ ഉണ്ട്, മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കോവിഡ്-19 മായി ബന്ധപ്പെട്ട് ഇപ്പോഴും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.

ബ്രിട്ടനിൽ കോവിഡ് പോസിറ്റീവ് ആയ ആദ്യത്തെ പ്രധാന നേതാവാണ് അദ്ദേഹം. അന്ന് മുതൽ അദ്ദേഹത്തിൻ്റെ ഫ്‌ളാറ്റിൽ ഒറ്റപ്പെട്ട് കഴിയുകയാണ്.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.