World

ചൈനയിൽ നിന്നും കയറ്റി അയക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഇല്ല.

covid-medical-equipments-china
covid medical equipments china

കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നും കയറ്റി അയക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ഗുണനിലവാരം ഇല്ലെന്ന് വിവിധ രാജ്യങ്ങൾ പരാതിപ്പെട്ടതോടെ. കയറ്റുമതി ചെയ്യുന്ന ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന കർശനമാക്കി.

ഇന്ത്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ചൈനയിൽ നിന്നും വെന്റിലേറ്ററുകൾ, മാസ്‌കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങ, നിരവധി മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

കഴിഞ്ഞ കുറേ ആഴ്ചകളായി ഇറ്റലി, സ്‌പെയിൻ ഉൾപ്പെടെ പല രാജ്യങ്ങൾ ചൈനയിൽ നിന്നും കയറ്റി അയച്ച നിലവാരമില്ലാത്ത ഉപകരണങ്ങളെ കുറിച്ച് പരാതി അറിയിച്ചിട്ടുണ്ട്.

ഇതോടെയാണ് മെഡിക്കൽ ഉപകരണ കയറ്റുമതിയിൽ കർശനമായ ഗുണനിലവാര പരിശോധന നടത്തുമെന്ന് അറിയിച്ച് ചൈനീസ് കസ്റ്റംസ് അതോറിറ്റി മുന്നോട്ട് വന്നത്. പുതിയ നിയമ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ചൈനീസ് സർക്കാരിൻ്റെ കീഴിൽ ഉള്ള പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു.

പകർച്ചവ്യാധിയെ അതിജീവിക്കാനുള്ള വൈദ്യശാസ്ത്ര സാമഗ്രികളുടെ ആഗോള ആവശ്യം നിറവേറ്റുന്നതിനായി ചൈനീസ് നിർമ്മാതാക്കൾ മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ, ചൈനീസ് വിതരണത്തിൻ്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്യുന്ന ആരോപണങ്ങൾ ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.