
Expatriate no longer employed Kuwait Govt Services / സര്‍ക്കാര്‍ ജോലിയിലുള്ള എല്ലാ പ്രവാസി ജീവനക്കാരെയും മാറ്റാനുള്ള കരടുനിയമം കുവൈത്ത് നാഷണല്‍ അസംബ്ലി പാസാക്കി. നിയമനിര്‍മ്മാണ കമ്മറ്റിയാണ് ബില്‍ തയ്യാറാക്കിയത്.
രാജ്യത്ത് പ്രവാസികളുടെ എണ്ണം വെട്ടിക്കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ട് നിരവധി എം പിമാര്‍ കരട് നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.
അടുത്തയാഴ്ച അസംബ്ലി പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ കുവൈത്തി ജനസംഖ്യക്ക് ആനുപാതികമായി പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനുള്ള കരട് നിയമവും തയ്യാറായിരുന്നു.
പ്രവാസികളെ വെട്ടിക്കുറക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും റസിഡന്‍സി നിയമത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭേദഗതികളും കാത്തിരിക്കുകയാണ് അസംബ്ലി.
നിയമം പ്രാബല്യത്തിലായാല്‍ എട്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് കുവൈത്ത് വിടേണ്ടി വരും. കുവൈത്തിലെ 48 ലക്ഷം വരുന്ന ജനസംഖ്യയില്‍ 70 ശതമാനവും പ്രവാസികളാണ്.
Thales Directory