World

200 ദിവസമായി കോവിഡ് റിപ്പോർട്ട് ചെയ്യാത്ത ചൈനയുടെ അയൽ രാജ്യം

coronvirus news malayalam today

A country celebrates record 200 days with no coronavirus cases | ലോകം മുഴുവൻ കൊറോണ വൈറസ് ഇപ്പോഴും വ്യാപിക്കുകയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അമേരിക്കയിലും കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുകയാണ്. എന്നാൽ, തായ്‌വാൻ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്, പ്രാദേശികമായി ഒരു വ്യക്തിയ്ക്കും കഴിഞ്ഞ 200 ദിവസമായി കൊറോണ വൈറസ് ബാധ രേഖപ്പെടുത്തിയിട്ടില്ല.

ഏകദേശം രണ്ടരക്കോടിയോളം ആളുകളുള്ള ദ്വീപിൽ വെറും 550 കേസുകളും ഏഴ് കോവിഡ് മരണങ്ങളും മാത്രമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തായ്‌വാനിലെ ജനസാന്ദ്രതയും ചൈനയുമായുള്ള സാമീപ്യവും കണക്കിലെടുക്കുമ്പോൾ ഈ മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്യുന്നത് ആരോഗ്യ വിദഗ്ധർ സൂക്ഷ്മമായി വിശകലനം ചെയ്യുകയാണ്.

Also Read | മുസ്‌ലിം തൊപ്പി അണിഞ്ഞു; രാജമൗലി ചിത്രത്തിനെതിരെ ബി.ജെ.പി.

ഈ വർഷം ആദ്യം, ചൈനയിൽ വൈറസ് പടർന്നപ്പോൾ, ലോകത്തിലെ ഏറ്റവും മോശമായ രണ്ടാമത്തെ രാജ്യമാകുമെന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നത് തായ്‌വാനെയായിരുന്നു, കാരണം തായ്‌വാൻ ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിൽ ആണ്. മാത്രമല്ല ചൈനയിൽ നിന്നുള്ള ദൈനംദിന വിമാനങ്ങളുടെ എണ്ണവും വളരെ കൂടുതലാണ്.

പക്ഷെ, തായ്‌വാൻ ഈ പകർച്ചവ്യാധിയെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയപ്പോൾ മുതൽ, മുൻകാല പകർച്ചവ്യാധികളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊള്ളുകയും തുടക്കം മുതൽ വൈറസിനെ ഗൗരവമായി എടുക്കുകയും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു.

ന്യൂമോണിയ പോലുള്ള ഒരു വൈറസ് വുഹാനിൽ പ്രചരിക്കുന്നുവെന്ന് ഡിസംബർ അവസാനം ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചയുടനെ, തായ്‌വാൻ നഗരത്തിൽ നിന്നുള്ള വിമാനങ്ങളിൽ യാത്രക്കാരെ പരിശോധിക്കാൻ തുടങ്ങി. ചൈനയിൽ 2003 ൽ പൊട്ടിപ്പുറപ്പെട്ട SARS പകർച്ചവ്യാധിയുടെ ദുരിതങ്ങൾ അനുഭവിച്ച തായ്‌വാൻ ദ്രുതഗതിയിൽ പുതിയ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികൾ എടുത്തു.

കൊറോണ വൈറസ് ലോകമെങ്ങും വ്യാപിക്കാൻ തുടങ്ങിയ സമയത്ത്, ജനുവരി അവസാനത്തോടെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വന്നവരെ കണ്ടെത്തി കോവിഡ് ടെസ്റ്റ് നടത്തുകയും, ആ സമയത്ത് വുഹാനിലേക്കും, അതുപോലെ മറ്റ് ഹോട്ട്സ്പോട്ട് പ്രദേശങ്ങളിലേക്കും അടുത്തിടെ യാത്ര ചെയ്തവരെ എമിഗ്രെഷൻ ഡാറ്റബേസ് ഉപയോഗിച്ച് കണ്ടെത്തുന്നതിന് മുൻഗണന കൊടുക്കുകയും, രോഗം സ്ഥിരീകരിക്കുന്നവരെ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. കൂടാതെ അവരുമായുള്ള പ്രൈമറി കോണ്ടാക്ട് ലിസ്റ്റ് ശേഖരിക്കുകയും അവരെയും ക്വാറന്റീന് വിധേയമാക്കി.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി വളരെ വേഗത്തിൽ ആണ് തായ്‌വാൻ നടപടികൾ എടുത്തത്. കേസുകൾ തിരിച്ചറിയാൻ കൂടുതൽ ടെസ്റ്റുകൾ വേഗത്തിൽ നടത്തുക, അതിനെ നിയന്ത്രണ വിധേയമാക്കുക, എല്ലാവരിലേക്കും മാസ്കുകൾ എത്തിക്കുക തുടങ്ങി നടപടികൾ വേഗത്തിൽ സ്വീകരിച്ചു. മാസ്ക് എല്ലാവരും ധരിക്കണം എന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അവിടെ എല്ലാവരും മാസ്ക് ധരിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

joe biden
World

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു | Joe Biden US President

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡന്റാണ് ജോ ബൈഡൻ . ജോ ...
covid vaccine india
India

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്സീൻ സ്വീകരിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ വൈറസ് വാക്സിനുകൾ ( Covid Vaccine ) കയറ്റുമതി ചെയ്യാൻ തുടങ്ങി. ആഗോളതലത്തിൽ ഇന്ത്യ ...