World

മഹാമാരിക്ക് പിന്നാലെ മഹാപ്രളയം ചൈനയെ വിഴുങ്ങുന്നു | China Flood Wuhan Engulfed by Water

china-flood-images

China Flood Wuhan Engulfed by Water / മഹാമാരിക്ക് പിന്നാലെ മഹാപ്രളയം ചൈനയെ വിഴുങ്ങുകയാണ്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായിരുന്ന വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ദിവസങ്ങളായി പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ്. വീടുകളും കെട്ടിടങ്ങളും റോഡുകളുമെല്ലാം വെള്ളത്തിലായതോടെ കോടിക്കണക്കിനാളുകള്‍ സുരക്ഷിത ഇടങ്ങള്‍ തേടുകയാണ്.

വുഹാന്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മൂന്ന് വന്‍ അണക്കെട്ടുകളാണ് തുറന്നുവിട്ടത്. ഇതാണ് വുഹാനില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. 140 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിയാളുകളെ കാണാതായതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

China-Flood-Wuhan-Engulfed-by-Water

യാങ്‍ത്സി നദി കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി ഇതോടെയാണ് വുഹാന്‍ നഗരം പൂര്‍ണമായി വെള്ളത്തിനടിയിലായത്. യാങ്‍ത്സി നദിയില്‍ കവിഞ്ഞൊഴുകി രൂപപ്പെട്ട പൊയാങ് തടാകത്തില്‍ ജലനിരപ്പ് അപകടനിലയേക്കാല്‍ 2.5 മീറ്റര്‍ കൂടുതല്‍ ഉയരത്തിലെത്തി. ഈ പ്രളയകാലത്ത് തടാകത്തിന്‍റെ വിസ്‍തൃതി 2000 ചതുരശ്ര കിലോമീറ്ററാണ് വര്‍ധിച്ചത്.

Also Read / ഭൂരഹിത-ഭവനരഹിതർക്കായുള്ള കെയർ ഹോം രണ്ടാം ഘട്ടം ആരംഭിച്ചു | Kerala Care Home for Homeless 2nd Phase Started

വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലും അന്‍ഹുയി, ജിയാങ്‍സി, ഷെജിയാങ് പ്രവിശ്യകളിലും മഴയും മണ്ണിടിച്ചിലും അതിശക്തമായി തുടരുകയാണ്. പ്രളയം ബാധിച്ച നഗരങ്ങളിലെ മുഴുവന്‍ കെട്ടിടങ്ങളും റോഡുകളും വെള്ളത്തിലായിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും രൂക്ഷമായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ദേശീയ പാതകളുള്‍പ്പെടെ നിരവധി റോഡുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് വീടുകളും തകര്‍ന്നു.

China-Flood-Wuhan-Engulfed-by-Water
china-flood-wuhan-2020-images

മധ്യ ചൈനയിലും തെക്കന്‍ ചൈനയിലുമാണ് ആദ്യം അതിശക്തമായ മഴയും പിന്നാലെ വെള്ളപ്പൊക്കവുമുണ്ടായത്. ഇപ്പോള്‍ കിഴക്കന്‍ മേഖലയിലും പ്രളയം രൂക്ഷമായിരിക്കുകയാണ്. രാജ്യത്താകെ 98 നദികളാണ് കരകവിഞ്ഞൊഴുകുന്നത്. 3.8 കോടിയിലേറെ ജനങ്ങളെയാണ് പ്രളയം ബാധിച്ചത്.

China Flood Wuhan Engulfed by Water. Following the pandemic, the Monstrous Flood engulfed China. Cities, including Wuhan, the epicenter of the corona virus, have been flooded for days.

ഇവിടെ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Promoted: You may also like

Comments are closed.

You may also like

joe biden
World

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു | Joe Biden US President

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡന്റാണ് ജോ ബൈഡൻ . ജോ ...
man lived chicago airtport 3 months
World

കോവിഡിനെ പേടിച്ച് ആരുമറിയാതെ വിമാനത്താവളത്തിൽ കഴിഞ്ഞത് 3 മാസം

കൊറോണ വൈറസിനെ പേടിച്ച് ചിക്കാഗോയിലെ ഓഹൈയർ വിമാനത്താവളത്തിൽ 36-കാരൻ ആദിത്യ സിംഗ് കഴിഞ്ഞത് മൂന്ന് മാസം. 2020 ഒക്ടോബർ 19നാണ് ...