
Coronavirus 670207 People died in the World / അമേരിക്കയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 45,68,037 രോഗബാധിതരാണ് അമേരിക്കയിലുള്ളത്. ദിനംപ്രതി അമ്പതിനായിരത്തിലധികം പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.
ഇതുവരെ 6,70,207 പേരാണ് കൊറോണവൈറസ് ബാധമൂലം ലോകത്ത് മരണപ്പെട്ടത്. ലോകം മുഴുവനും മരണപ്പെട്ടവരിൽ നാലിൽ ഒന്ന് അമേരിക്കയിൽ മാത്രം മരണപ്പെട്ടവർ ആണ്. മരണസംഖ്യയിൽ ബ്രസീൽ ആണ് രണ്ടാം സ്ഥാനത്ത്, 90,188 പേർ ഇതുവരെ മരണപ്പെട്ടു.
Also Read / മലപ്പുറത്ത് മൊബൈൽ കോവിഡ് പരിശോധന യൂണിറ്റ് | Mobile Covid Testing Unit in Malappuram
45,961 പേർ യുകെയിലും, 44,876 പേർ മെക്സിക്കോയിലും മരണത്തിന് കീഴടങ്ങി. 35,129 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയാണ് അഞ്ചാമത്. കൊവിഡ് മരണനിരക്കിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാമതാണ്, 35,003 മരണങ്ങളാണ് ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.