

യു. എസിൽ. കൊറോണ വൈറസ് രോഗബാധിതർ 10 ലക്ഷം കഴിഞ്ഞു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 2502 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 62,444 ആയി. ഒരു ലക്ഷം 27 ആയിരം പേർ രോഗമുക്തി നേടി.
അമേരിക്കയിൽ കൊറോണ ബാധിച്ച് മരണസംഖ്യ ഉയരാൻ തുടങ്ങിയ സാഹിചര്യത്തിൽ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നത്;
കൊറോണ വൈറസ് സമൂഹ വ്യാപനം ഉണ്ടായിരിക്കുന്നു അതിനാൽ മരണസംഖ്യ ഒരു ലക്ഷത്തിന് താഴെ നിർത്തണം എന്ന രീതിയിൽ പ്രവർത്തിക്കണം എന്നതായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്, ആഴ്ചകൾക്കുള്ളിൽ മരണസംഖ്യ ഒരു ലക്ഷം കടക്കും എന്നതാണ്.
അമേരിക്കയിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം; കാശുണ്ടെങ്കിൽ മാത്രമേ കോവിഡ് ടെസ്റ്റ് ചെയ്യാൻ കഴിയൂ. എന്നാൽ ലോസ് ഏഞ്ചലസിൽ കോവിഡ് രോഗികൾ ദിവസേന വർധിച്ചു വരുന്നതിനാൽ ഇപ്പോൾ ഫ്രീ കോവിഡ് ടെസ്റ്റ് ഏർപ്പെടുത്തിയിരിക്കുകയാണ്.
കിറ്റുകളുടെ ദൗർലഭ്യം കാരണം അവശ്യ തൊഴിലാളികൾക്കും ലക്ഷങ്ങൾ പ്രകടിപ്പിക്കുന്നവർക്കും മാത്രം ഇപ്പോൾ പരിശോധന സൗജന്യമായി ലഭിക്കൂ. ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.
സൗജന്യമായി കോവിഡ് ടെസ്റ്റിംഗ് വാഗ്ദാനം ചെയ്യുന്ന യു.എസിലെ ആദ്യത്തെ പ്രധാന നഗരമാണ് ലോസ് ഏഞ്ചലസ് എന്ന് മേയർ ഗാർസെറ്റി ട്വീറ്റ് ചെയ്തിരുന്നു.