

ഓരോ ദിവസവും അമേരിക്കയിൽ കൊറോണ വൈറസ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്നു. രണ്ടായിരത്തോളം പേരാണ് ഓരോ ദിവസവും യു.എസിൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്നാൽ അതൊന്നും അമേരിക്കൻ ജനതയ്ക്ക് ഒരു പ്രശ്നം അല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ തെളിയിക്കുന്നത്.
Also Read: സിനിമ പ്രേമികൾക്കൊരു സന്തോഷവാർത്ത
കാലിഫോർണിയ സംസ്ഥാനത്ത് ഇതുവരെ 48, 000 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, രണ്ടായിരത്തോളം മരണങ്ങളും സംഭവിച്ചു. ജനങ്ങൾ സാമൂഹിക അകലം പാലിക്കണം എന്ന് കർശനനിർദ്ദേശം ഉണ്ടായിരുന്നിട്ടും യാതൊരു നിയന്ത്രണവും ഇല്ലാതെ ജനങ്ങൾ കൂട്ടം കൂടുന്നു.
Also Read: അമേരിക്കയിൽ രോഗ ബാധിതർ 10 ലക്ഷം കടന്നു
വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ ജനങ്ങൾ കൂടുന്നതിനാൽ, കാലിഫോർണിയ സംസ്ഥാനത്തെ ബീച്ചുകൾ എല്ലാം അടയ്ക്കുമെന്ന് ഗവർണ്ണർ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.
