World

ലോകത്ത് കൊറോണാബാധിച്ച് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിലേക്ക് | Coronavirus Death Inches to 6 Lakhs in the World

covid-19 kerala 123 people tested positive today

Coronavirus Death Inches to 6 Lakhs in the World / ലോകത്ത് കൊറോണാബാധിച്ച് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറുലക്ഷത്തിലേക്ക്. 5,99,423 പേരാണ് ലോകത്ത് ഇതുവരെ കൊറോണവൈറസ് ബാധിച്ച് മരിച്ചത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1.42 കോടി കവിഞ്ഞു. 14,194, 726 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 84.7 ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്നലെ 2, 40, 404 പുതിയ കേസുകളും 5,555 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലില്‍ ഇന്നലെ 1,110 പേരാണ് മരിച്ചത്. 77,932 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ 186 പേര്‍ കൂടി മരിച്ചു. 12,123 ആണ് ഇവിടുത്തെ മരണസംഖ്യ.

5,475 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ 3,957, കാനഡ 8,839, ഫിലിപ്പൈന്‍സ് 1,660, ഇറാഖ് 3,616, ഇക്വഡോര്‍ 5,250 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

അമേരിക്കയില്‍ ഇന്നലെ 946 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,42,064 ആയി. 74,987 പുതിയ കേസുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പെറുവിലെ മരണസംഖ്യ 12,799 ആയപ്പോള്‍ ദക്ഷിണാഫ്രിക്കയിലേത് 4,804ഉം ചിലെയിലേത് 8,347ഉം ആയി. മെക്‌സിക്കോയില്‍ 668 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 37,574 ആയി.

Also Read / മഹാമാരിക്ക് പിന്നാലെ മഹാപ്രളയം ചൈനയെ വിഴുങ്ങുന്നു | China Flood Wuhan Engulfed by Water

ബെല്‍ജിയത്തില്‍ മൂന്ന് പേരും ഇറ്റലിയില്‍ 11 പേരും ബ്രിട്ടനില്‍ 114 പേരും മരിച്ചു. സ്‌പെയിനില്‍ നാല് പേരും ജര്‍മനിയില്‍ മൂന്ന് പേരും ഫ്രാന്‍സില്‍ 14 പേരുമാണ് ഇന്നലെ മരിച്ചത്.

You may also like

sona-malayalam-actress-new-video talks
Kerala

ആ സിനിമയ്ക്കു ശേഷം സ്കൂളിൽ പോയിട്ടില്ല, വിഡിയോ ചെയ്തത് സമ്മർദം താങ്ങാതെ…

14-ാം വയസില്‍ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍ നിറഞ്ഞുവെന്ന വെളിപ്പെടുത്തലുമായി നിയമ വിദ്യാര്‍ത്ഥിനിയായ സോന എം ...

More in:World

Comments are closed.