World

6 ആഴ്ചകൾക്ക് ശേഷം സ്‌പെയിനിൽ ലോക്ക് ഡൗൺ ഇളവുകൾ; ജനങ്ങൾ പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങി.

coronavirus world news malayalam
coronavirus world news malayalam
Madrid residents get back to exercising outside on the first day of the easing of lockdown restrictions. Photograph: Anadolu Agency via Getty Images

മാഡ്രിഡ്: ആറാഴ്ചത്തെ അടച്ചിടലിന് ശേഷം ശനിയാഴ്ച ജനങ്ങൾ പുറത്തേയ്ക്കിറങ്ങി. രാവിലെ 6 മണിമുതൽ 10 മണിവരെയും രാത്രി 8 മണിമുതൽ 11 മണിവരെയും യുവാക്കൾക്കും, കുട്ടികൾക്ക് വൈകുന്നേരം 7 മണിവരെയും, പ്രായമായവർക്ക് രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയും പുറത്തേക്കിറങ്ങാൻ സർക്കാർ അനുവദിച്ചു, ദി ഗാർഡിയൻ റിപ്പോർട് ചെയ്യുന്നു

കൊറോണ ഏറ്റവും ഭയാനകമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്പെയിൻ. ജനുവരി 31 ന് ആയിരുന്നു സ്പെയിനിൽ ആദ്യ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു ജർമൻ ടൂറിസ്റ്റിനായിരുന്നു കൊറോണ പോസിറ്റീവ് ആയത്. പക്ഷെ അവർ അത് പ്രാധാന്യത്തോടെ കണ്ടിരുന്നില്ല.

മാർച്ച് രണ്ടാം തീയതി മുതൽ സ്പെയിനിൽ കൂടുതൽ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്ത് തുടങ്ങി, വളരെ സാവധാനം കൊറോണ രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങി.

ആദ്യ 10 ദിവസം കുറച്ച് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മാർച്ച് പതിമൂന്നാം തീയതി 2000 ത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സ്പെയിനിൽ കൊറോണ വൈറസ് സമൂഹ വ്യാപനം ഉണ്ടായതായി വ്യക്തമായി, മരണ സംഖ്യയും ഉയരാൻ തുടങ്ങി. അതോടെ മാർച്ച് പതിനാലാം തീയതി രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

എന്നാൽ ഈ സമയംകൊണ്ട് രാജ്യം മുഴുവനും കൊറോണ വൈറസ് പടർന്ന് പിടിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വന്നു എങ്കിലും സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു.

എന്നാൽ മരണ സംഖ്യാ കുത്തനെ ഉയർന്നതോടെ മാർച്ച് ഇരുപത്തിഒൻമ്പതാം തീയതി അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാം നിരോധിച്ചു. ആവശ്യ സർവീസുകൾ ഒഴികെ ആർക്കും പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരുന്നില്ല.

എന്നിട്ടും മരണ സംഖ്യാ ഉയർന്നുകൊണ്ടിരുന്നു, ചില ദിവസങ്ങളിൽ മറുകരയിൽ ഉള്ള ഇറ്റലിയേക്കാൾ കൂടുതൽ മരണ സംഖ്യാ രേഖപ്പെടുത്തി, യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും ഭയാനകമായി കൊറോണ ബാധിച്ചത് ഇറ്റലിയെ ആയിരുന്നു.

പക്ഷെ ഇപ്പോഴത്തെ മരണങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് സ്പെയിനിൽ 25, 100 പേർ ഇതുവരെ മരിച്ചുകഴിഞ്ഞു. എന്നാൽ കൊറോണ വൈറസ് ടെസ്റ്റ് ചെയ്ത് അത് പോസിറ്റീവ് ആയി മരിച്ചവരുടെ കണക്കുകൾ ആണിത്.

Also Read: ജനിച്ച് പന്ത്രണ്ടാം ദിവസം കൊറോണ; നവജാത ശിശു രോഗമുക്തയായി

പക്ഷെ വൈറസ് ടെസ്റ്റ് ചെയ്യാതെ ധാരാളം പേർ മരിക്കുന്നുണ്ട്, ആ കണക്കുകൾ കൂടി എടുത്താൽ മരണസംഖ്യ ഇനിയും ഉയരും. 2,17000 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു, 1,17000 പേർ രോഗമുക്തരായി, ഇപ്പോൾ 74,000 പേർ ചികിത്സയിൽ ഉണ്ട്.

You may also like

More in:World

Comments are closed.