World

കൊറോണ വൈറസ്: 30 ലക്ഷത്തോളം ആഫ്രിക്കക്കാർ മരിക്കുമെന്ന് യു.എൻ.

30 lakhs people will die due to corona virus
30 lakhs people will die due to corona virus

സമ്പന്ന രാഷ്ട്രങ്ങൾ സ്ഥിതി ചെയ്യുന്ന യൂറോപ്പ്, ലോകത്തിലെ വൻ ശക്തികളായ അമേരിക്ക, ചൈന എന്നിവടങ്ങളിൽ എല്ലാം കൊറോണ മഹാമാരി പടർന്ന് പിടിക്കുമ്പോഴും; ദരിദ്രരും, പട്ടിണിമരണങ്ങളും നിത്യ സംഭവമായ, ഏകദേശം 54 രാജ്യങ്ങൾ ഉള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇതുവരെ 20, 000 ത്തിൽ താഴെ മാത്രം ആണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലോകത്താകമാനം ഇരുപത് ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആണ് ആഫ്രിക്കയിലെ ഈ സ്ഥിതി. സാധാരണ ഇതുപോലെയുള്ള വൈറൽ രോഗങ്ങൾ ആഫ്രിക്കയിൽ നിന്നാണ് പൊട്ടിപുറപ്പെടുന്നത്.

എന്നാൽ വരുന്ന 3 മുതൽ 6 മാസത്തിനുള്ളിൽ ഒരു കോടിയോളം കൊറോണ വൈറസ് കേസുകൾ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാം എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

ആഫ്രിക്കയിലെ സർക്കാരുകൾ ഇപ്പോൾ നടത്തിവരുന്ന പ്രവർത്തനങ്ങളുടെയും അവർ അവതരിപ്പിച്ച പ്രതിരോധപ്രവർത്തങ്ങളുടെയും നിലവാരത്തെ അടിസ്ഥാനമാക്കി ഏജൻസി നടത്തിയ സർവ്വേയിൽ ആണ് ഇത് വ്യക്തമാക്കുന്നത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ മൊത്തം ജനസംഖ്യയായ 130 കോടി ജനങ്ങളിൽ 120 കോടി ജനങ്ങൾക്കും കോവിഡ് ബാധിക്കുമെന്നും അതിൽ 33 ലക്ഷത്തോളം പേർ ഈ വർഷം മരിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇത് തടയാൻ ശക്തമായ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകണം എന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആഫ്രിക്കയിലെ 36 ശതമാനത്തോളം ആൾക്കാർ ഇന്നും പൊതുസ്ഥലങ്ങളിൽ ആണ് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും, മാത്രമല്ല 1000 രോഗികൾക്ക് 1.8 കിടക്കകൾ മാത്രമാണ് ആശുപത്രികളിൽ ഉള്ളത്, സ്വന്തമായി മരുന്ന് ഉത്‌പാദനം ഇല്ല, 94 ശതമാനം മരുന്നുകളും ഇറക്കുമതി ചെയ്യുന്നതാണ്, അതുപോലെ എയ്‌ഡ്‌സ്‌, ക്ഷയ രോഗം, പോഷകാഹാരക്കുറവ് ഇവകാരണം ധാരാളം പേർ അപകട അവസ്ഥയിൽ ആണ്.

ഇവയെല്ലാം രോഗ വ്യാപനം വളരെ വേഗത്തിൽ കൂടാനും മരണ സംഖ്യാ ഉയരാനും ഇടയാക്കും. ആഫ്രിക്കയുടെ ജനസംഖ്യയിൽ 60 ശതമാനത്തോളം പേരും 25 വയസിൽ താഴെ ഉള്ളവർ ആണെന്നതാണ് ഏക ആശ്വാസ ഘടകം.

You may also like

Pakistan video mocks Chinese soldiers deployed to Indian border
World

ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് പാകിസ്ഥാൻ വീഡിയോ

ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷം നിലനിൽക്കെ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ് ഒരു വീഡിയോ. പുതുതായി ചൈനീസ് ലിബറേഷൻ ആർമിയിൽ ...
China new bacterial outbreak Brucellosis infects 1000s
World

ചൈനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റില്‍ ചോര്‍ച്ച; 1000 ത്തിലധികം പേര്‍ക്ക്​ രോഗം

China new bacterial outbreak Brucellosis infects 1000s | ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ...

More in:World

Comments are closed.