World

Coronavirus Updates US | അമേരിക്കയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് കേസുകൾ.

coronavirus-latest-updates-america-1

Newyork: Coronavirus Updates US / ബുധനാഴ്ച അമേരിക്കയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 49,932 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് ഒരു ദിവസം അമേരിക്കയിൽ ഉണ്ടായത്. നോർത്ത് കരോലിന, ടെന്നസി, ടെക്സസ് എന്നിവിടങ്ങളിൽ റെക്കോർഡ് വർധനയാണ് റിപ്പോർട്ട് ചെയ്തത്. ടെക്സസിൽ മാത്രം 8,000 ൽ അധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

പുതിയ കേസുകൾ വർദ്ധിക്കുമ്പോൾ, സംസ്ഥാനങ്ങളും പ്രദേശങ്ങളും വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികളെ വീണ്ടും ബാധിക്കും എന്ന നിഗമനത്തിൽ ആണ് വൈറ്റ് ഹൌസ്‌. അമേരിക്കയുടെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ പുതിയ പകർച്ചവ്യാധികൾ വീണ്ടും പൊട്ടിപ്പുറപ്പെടുന്നു, എന്നാൽ വൈറസിനെതിരെ പുരോഗതി കൈവരിച്ച അമേരിക്കയിലെ ചില പ്രദേശങ്ങൾ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയാണ്.

പ്രസിഡന്റ് ട്രംപിന്റെ നിർബന്ധപ്രകാരം റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള നിരവധി സംസ്ഥാനങ്ങൾ തുറക്കാൻ ഇരിക്കെയാണ് കൊറോണയുടെ മഹാവ്യാപനം വീണ്ടു, സംഭവിച്ചിരിക്കുന്നത്, ഇതോടെ ഈ സംസ്ഥാനങ്ങളിൽ വീണ്ടും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.

You may also like

More in:World

Comments are closed.