

ന്യൂയോർക്ക്: കൊറോണ മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിച്ചതിന് ശേഷം ഒരു ലക്ഷം മരണങ്ങൾ സംഭവിക്കുന്ന രാജ്യമാവുകയാണ് അമേരിക്ക. വളരെ വേദനാജനകമായ ഒരു അവസ്ഥയിലൂടെയാണ് അമേരിക്ക കടന്ന് പോകുന്നത്.
മരണ സംഖ്യ 99,000 കടന്നു. ഞായറാഴ്ച മാത്രം 18, 490 പേർക്ക് പുതുതായി കൊറോണ ബാധിക്കുകയും 603 പേർ മരിക്കുകയും ചെയ്തു. 16,85,318 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചു. 11,34,448 പേർ ഇപ്പോഴും ചികിത്സയിൽ ഉണ്ട്.
ന്യൂയോർക്കിൽ ആണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ളത്. ന്യൂയോർക്ക് നഗരത്തിൽ മാത്രം 29,231 പേർ മരിച്ചു. മരണ നിരക്കിന്റെ രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക എടുത്താൽ ന്യൂയോർക്ക് നഗരം മരണ സംഖ്യയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ്.
Also Read | കോവിഡ്: പാലക്കാട് ജില്ലയിൽ ഇന്ന് മുതൽ നിരോധനാജ്ഞ
അമേരിക്കയിലെ മറ്റ് പ്രധാന സംസ്ഥാനങ്ങളിലെ മരണസംഖ്യ: ന്യൂജേഴ്സി – 11,139, മിഷിഗൺ – 5228, മാസച്യുസെറ്സ് – 6372, ഇല്ലിനോയി – 4856, കനേക്റ്റിക്കേട്ട് – 3693, പെൻസിൽവാനിയ – 5165, കാലിഫോർണിയ – 3776.
കൊറോണ രോഗികളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതോടെ എല്ലാവർക്കും കൃത്യമായ ചികിത്സ നൽകാൻ കഴിയാത്തതും. യഥാസമയം എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാൻ കഴിയാത്തതുമാണ് മരണ സംഖ്യ ഇത്രയധികം ഉയരാൻ ഇടയായത്.