
US President Trump says pandemic to get worse before it gets better / കോവിഡ് രോഗബാധ കുറയുന്നതിന് മുമ്പ് ഏറ്റവും വഷളായ തരത്തിലേക്കെത്തുമെന്ന് പ്രസിഡന്റ് — ഡൊണൾഡ് ട്രംപ്. തന്റെ കോവിഡ് വാർത്താസമ്മേളനം പുനഃരാംഭിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസ്ക് ധരിക്കുന്ന കാര്യത്തിൽ കടുത്ത നിർബന്ധം ചെലുത്തിയില്ലെങ്കിലും അതിനുള്ള പ്രോത്സാഹനവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. വാർത്താ സമ്മേളനത്തിൽ ട്രംപ് മാസ്ക് ധരിച്ചിരുന്നില്ല. നിങ്ങൾ മാസ്ക് ധരിച്ചാലും ഇല്ലെങ്കിലും അതിന് അതിന്റേതായ ഫലം കാണുമെന്ന് പറഞ്ഞ ട്രംപ് താൻ മാസ് ധരിക്കുന്നതായും വിശദീകരിച്ചു.
ട്രംപ് ചില ദിവസങ്ങളിൽ ഒന്നിലേറെ തവണ കോവിഡ് പരിശോധനകൾ നിർവഹിക്കാറുണ്ടെന്ന പ്രസ് സെക്രട്ടറി — കെല്ലിഗ് മാക് എനാനിയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. ഒന്നിൽ കൂടുതൽ പരിശോധന നടത്തിയതിനെ കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പരിശോധനയ്ക്ക് വിധേയനാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.