ന്യൂയോർക്ക്: അമേരിക്കയിൽ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം അലയടിക്കുമ്പോൾ വൈറ്റ് ഹൗസിന് സമീപത്തെ സെന്റ് ജോൺസ് പള്ളിയ്ക്ക് മുൻപിൽ കയ്യിൽ ബൈബിളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തായിരുന്നു ട്രംപിൻ്റെ തന്ത്രപരമായ നീക്കം.മെയ് 25 നാണ് മിനിയപ്പൊലിസില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊന്നത്.

വൈറ്റ് ഹൗസിന് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്നവരെ റബർ ബുള്ളറ്റും ടിയർ ഗ്യാസും ഉപയോഗിച്ചു വഴിയിൽ നിന്നും മാറ്റിയാണ് ട്രംപിന് പള്ളിയിലേക്ക് നടന്നു പോകാൻ സൗകര്യമൊരുക്കിയത്. ട്രംപിനോടൊപ്പം മകൾ ഇവാങ്കയും അറ്റോർണി ജനറൽ വില്യം ബാറും ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ട്രംപ് രാഷ്ട്രീയ മുതലെടുപ്പിനായി പള്ളി ഉപയോഗിച്ചതിനെതിരെ വാഷിംഗ്ടണിലെ എപ്പിസ്കോപ്പൽ രൂപതയുടെ ബിഷപ്പ് മൈക്കൽ രംഗത്തെത്തിയിട്ടുണ്ട്. പള്ളി കെട്ടിടവും ബൈബിളും രാഷ്ട്രീയ ആവശ്യങ്ങൾക്കായി ട്രംപ് ഉപയോഗിച്ചുവെന്ന് ബിഷപ്പ് ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.കറുത്ത വർഗക്കാരൻ്റെ കൊലപാതകത്തിൽ അമേരിക്കയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. 140 നഗരങ്ങളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ കൊള്ളയും തീവെപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘർഷം രൂക്ഷമായതിനെ തുടർന്ന് 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇതിൽ പകുതിയോളം ഇടങ്ങളിൽ ദേശീയ സുരക്ഷാ സേനയും രംഗത്തുണ്ട്. പ്രതിഷേധത്തെ അടിച്ചർത്താൻ പട്ടാളത്തെ ഇറക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

You may also like

donald trump impeachment
World

ട്രമ്പിനെ കുറ്റവിമുക്തനാക്കി യു.എസ്. സെനറ്റ്; രാഷ്ട്രീയത്തിൽ സജീവമാകും

ജനുവരി ആറിന് യുഎസ് പാർലമെന്‍റ് ആക്രമിക്കാൻ അനുയായികൾക്കു പ്രേരണ നൽകിയെന്ന കുറ്റത്തിൽ നിന്ന് മുൻ പ്രസിഡന്‍റ് ...
joe biden
World

അമേരിക്കയുടെ 46മത് പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റു | Joe Biden US President

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. അമേരിക്കയുടെ നാൽപത്തിയാറാം പ്രസിഡന്റാണ് ജോ ...
pddu kaur speetie sunny throuple sharing marriage bysexual life
Viral Post

വിഷമം മാറ്റാൻ കൂട്ടുകാരിയുടെ വീട്ടിൽ; ഒടുവിൽ ട്രിപ്പിൾ ഷെയറിങ് ജീവിതം

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനെ ...

More in:World

temple in pakistan
World

പാക്കിസ്ഥാനിൽ ക്ഷേത്രം പണിയുന്നത് പുനരാരംഭിച്ചു | Hindu Temple in Pakistan

തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ സമ്മർദ്ദത്തെത്തുടർന്ന് ഇസ്ലാമാബാദിൽ നിർത്തിവച്ചിരുന്ന ക്ഷേത്ര നിർമ്മാണം പുനരാരംഭിക്കാൻ പാകിസ്ഥാൻ സർക്കാർ തിങ്കളാഴ്ച ...
coronavirus news latest uk vaccine
World

കൊറോണ വൈറസിന്റെ പുതിയ തരംഗം മാരകമാണെന്നതിന് തെളിവുകൾ ഇല്ല

യുകെയിൽ പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് വകഭേദം മാരകമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല എന്ന് നിയുക്ത ...

Comments are closed.