
Dubai Duty Free Winner is an Indian | ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തേടിയെത്തിയത് ഇന്ത്യക്കാരനെ. 338ാം സീരീസിലെ നറുക്കെടുപ്പിൽ ഹൈദരാബാദ് സ്വദേശി ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധിക്കാണ് 10 ലക്ഷം ഡോളർ ( 7.3 കോടിയിലേറെ രൂപ ) സമ്മാനം അടിച്ചത്. ഇതോടെ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്ന 168–ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു.
30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. സോഫ്റ്റ് വെയർ എൻജിനീയറാണ് ലക്ഷ്മി വെങ്കിട ടാറ്റ റാവു ഗ്രന്ധി.
Also Read | പ്രിയതാരം മിയ ജോർജ് വിവാഹ ചിത്രങ്ങൾ കാണാം
337 സീരിസിലെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയതും ഇന്ത്യക്കാരനായിരുന്നു. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്നാനിയായിരുന്നു അന്നത്തെ ഭാഗ്യവാൻ. 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ നിതേഷിന് ബി.എം.ഡബ്ല്യൂ 750Li കാര്‍ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നിതേഷിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ 850 CiA കാര്‍ ലഭിച്ചിട്ടുണ്ട്.