World

അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ചാരവും ചൂടുള്ള വാതകവും ആറ് കിലോമീറ്റർ വരെ ആകാശത്തേക്ക് ഉയർന്നു

indonesia-mount-merapi

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ഏറ്റവും അസ്ഥിരമായ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് മെറാപി അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്.

ഞായറാഴ്ച രാവിലെ രണ്ട് തവണയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യോഗ്യാകാര്‍ത്ത ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ ടെക്‌നോളജി റിസേര്‍ച്ച്‌ ഡെവലപ്‌മെന്റ് സെന്റര്‍ അറിയിച്ചു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും ഭൂചലനങ്ങള്‍ക്കും സുനാമിയ്ക്കും സാദ്ധ്യത കൂടിയ മേഖലയാണ് ഇന്തോനേഷ്യ.

ആദ്യത്തെ പൊട്ടിത്തെറിയില്‍ 6,000 മീറ്റര്‍ ഉയരത്തിലാണ് ചാരവും പുകയും തീയും ഉയര്‍ന്നു പൊങ്ങിയത്. ആദ്യ പൊട്ടിത്തെറി 6 മിനിറ്റും, രണ്ടാമത്തെ പൊട്ടിത്തെറി 1.5 മിനിറ്റും നീണ്ടുനിന്നു. സമീപ പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളെയെല്ലാം മാറ്റിപാര്‍പ്പിച്ചു.ഈ പ്രദേശം മുഴുവനും പുകയും ചാരവും നിറഞ്ഞിരിക്കുകാണ്.

മൗണ്ട് മെറാപിയിലുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്റര്‍ അകലെയുള്ള ജാവയിലെ ഗ്രാമങ്ങളില്‍ വരെ കേട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്തോനേഷ്യയിലെ 500 ഓളം അഗ്‌നിപര്‍വതങ്ങളില്‍ ഏറ്റവും സജീവമാണ് 9,737 അടി ഉയരമുള്ള മൗണ്ട് മെറാപി.

2010ല്‍ മൗണ്ട് മെറാപിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 353 പേര്‍ മരിച്ചിരുന്നു. 400,000ത്തോളം പേരെയാണ് അന്ന് മാറ്റിപാര്‍പ്പിച്ചത്.

You may also like

blood-color-river
World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ സൈബീരിയയിലെ വ്യാവസായിക നഗരമായ ...
living together in uae alcohol
World

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. കാലങ്ങളായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. മദ്യപാനം, അനന്തരാവകാശം, വിവാഹം, ...

More in:World

Comments are closed.