World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

blood-color-river

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ സൈബീരിയയിലെ വ്യാവസായിക നഗരമായ കെമോറോവയിൽ ആണ് അപകടകരമായ രീതിയിൽ നദിയിൽ നിറവ്യത്യാസം ഉണ്ടായത്. ഇത് അവിടത്തെ ജനങ്ങളിൽ വളരെ ആശങ്കയുണ്ടാക്കി.

പ്രദേശത്തെ ജനങ്ങളും ഇത് കണ്ട് ഭയന്നിരിക്കുകയാണ്. തങ്ങൾ വളർത്തുന്ന താറാവുകള്‍ പോലും ഈ വെള്ളത്തിലിറങ്ങാന്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിലവിൽ സോഷ്യല്‍ മീഡിയയില്‍ ഈ ചുവന്ന നദിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്.

Also Read | ചൈനീസ് ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍

എന്തായാലും ഈ നദി ഇങ്ങനെ ഒഴുകാന്‍ കാരണം രാസപദാർത്ഥം കലര്‍ന്ന് മലിനമായതാണെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. നാട്ടുകാരുടെ ഒന്നിലധികം റിപ്പോർട്ടുകൾക്ക് ശേഷം കെമെറോവോ മേഖലയിലെ ഉദ്യോഗസ്ഥർ ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണ്. റഷ്യയുടെ തെക്ക് ഭാഗം വഴിയാണ് ഈ നദി ഒഴുകുന്നത്. വെള്ളത്തിന് ചുവന്ന നിറമായതിനാല്‍ നദിയില്‍ ഇറങ്ങാന്‍ മൃഗങ്ങള്‍ പോലും തയ്യാറാകുന്നില്ല.

News Summary: Mystery as rivers in Russia turn BLOOD RED and animals refuse to enter. The blood red color was possibly caused by a “break in a Norilsk Nickel slurry pipe.

You may also like

living together in uae alcohol
World

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. കാലങ്ങളായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. മദ്യപാനം, അനന്തരാവകാശം, വിവാഹം, ...

More in:World

Comments are closed.