World

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആകാം; ഇസ്ലാമിക നിയമങ്ങളിൽ

living together in uae alcohol

ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. കാലങ്ങളായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദർ തുടങ്ങി നിരവധി നിയമങ്ങളിൽ യു.എ.ഇ. മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്നത്.

അവിവാഹിതരായ സ്ത്രീയും, പുരുഷനും ഒരുമിച്ച് കഴിയുന്നത് നിലവിൽ നിയമവിരുദ്ധമാണ്. എന്നാൽ ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. ദുരഭിമാന കുറ്റകൃത്യങ്ങളെന്ന വിഭാഗം ഇനിയുണ്ടാകില്ല.

മദ്യപിക്കാൻ ലൈസൻസ് ആവശ്യമില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയതീരുമാനം. മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികളെയോ മാനസിക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ ലഭിക്കും. അതുപോലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കഠിന ശിക്ഷ നൽകും.

News Summary: New UAE law allows unmarried couples to live together. The new legislation will also decriminalise the consumption of alcohol in UAE.

You may also like

blood-color-river
World

രക്തത്തിന്റെ നിറത്തിൽ ഒഴുകുന്ന നദി; ആശങ്കയോടെ പ്രദേശവാസികൾ

ഇനിയും ചുരുളഴിയാത്ത രഹസ്യമായി മാറിയിരിക്കുകയാണ് ചുവപ്പ് നിറത്തില്‍ ഒഴുകുന്ന റഷ്യയിലെ ഒരു നദി. റഷ്യയിലെ തെക്ക്-പടിഞ്ഞാറൻ സൈബീരിയയിലെ വ്യാവസായിക നഗരമായ ...

More in:World

Comments are closed.