
Strange punishment for those who go out without wearing a mask | പൊതുവിടങ്ങളില്‍ മാസ്ക് ധരിക്കാത്തെ നടക്കുന്നവര്‍ക്ക് വിചിത്രമായ ശിക്ഷയുമായി ഇന്തോനേഷ്യ. എട്ട് പേര്‍ക്കാണ് കൊവിഡ് നിയമലംഘനത്തിന് ഇത്തരത്തില്‍ ശിക്ഷ ലഭിച്ചത്.
കൊറോണവൈറസ് ബാധിച്ച് മരണപ്പെട്ടവരെ സംസ്കരിക്കാന്‍ പൊതുശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് മാസ്ക് ധരിക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്. ഇന്തോനേഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ് ജാവയിലാണ് സംഭവം. നിയമലംഘനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത് ജനങ്ങള്‍ക്ക് പാഠമായിരിക്കുമെന്നും സുയാനോ കൂട്ടിച്ചേര്‍ത്തു. ശ്മശാനത്തില്‍ കുഴിയെടുക്കുന്ന പ്രവൃത്തിയ്ക്ക് മൂന്ന് പേരാണ് നിലവില്‍ ഉള്ളത്.
അതിനാല്‍ മാസ്ക് ധരിക്കാത്തതിനുള്ള ശിക്ഷയായി ശ്മശാനത്തിലേക്ക് ജോലിയ്ക്കായി അയക്കാമെന്ന് തീരുമാനിച്ചതായി സെര്‍മെ ജില്ലാമേധാവി സുയോനോ പറഞ്ഞു. രണ്ട് പേര്‍ക്ക് കുഴിയെടുക്കാനും ഒരാള്‍ക്ക് കുഴികളുടെ മേല്‍നോട്ടവും ബാക്കിയുള്ളവര്‍ക്ക് കുഴികളില്‍ പലകകള്‍ നിരത്താനുള്ള ചുമതലയുമാണ് നല്‍കിയതെന്നും സുയോനോ പറഞ്ഞു.
Also Read | 6 വർഷത്തിനിടെ രാജ്യത്ത് വളർന്നത് മോദിയുടെ താടി മാത്രം
ഇതുപോലുള്ള വിചിത്രമായ ശിക്ഷയോടെ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും സുയോനോ അറിയിച്ചു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയോ സാമൂഹികസേവനമോ ശിക്ഷയായി നല്കാന് പ്രാദേശികനിയമം അനുശാസിക്കുന്നുണ്ട്.
അതേസമയം, ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലധികമായി. ഇവിടെ ആകെ 2,18,382 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരിച്ചവരുടെ എണ്ണം 8,723 ആണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.