
Teacher Arrested for Physical Relationship with 15 years old student | 15 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 35 കാരിയായ അധ്യാപിക ഗർഭിണിയായി. വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. ലണ്ടനിലെ ബക്കിങ്ഹാം ഷെയറിലാണ് സംഭവം.
സ്നാപ്ചാറ്റിൽ അയച്ച അധ്യാപികയുടെ സന്ദേശം സോഷ്യൽ മീഡിയയിൽ ചോർന്നതോടെ ഇക്കാര്യം കൂടുതൽ പേർ അറിഞ്ഞു. അതോടെയാണ് വിദ്യാർഥിയുടെ സുഹൃത്തുക്കൾ പറഞ്ഞ് രക്ഷിതാക്കൾ ഇക്കാര്യം അറിഞ്ഞത്. തുടർന്നാണ് അവർ പൊലീസിൽ പരാതി നൽകിയത്. 18 വയസ്സിന് താഴെയുള്ള കൌമാരക്കാരനുമായുള്ള ലൈംഗികബന്ധം ഇംഗ്ലണ്ടിൽ ക്രിമിനൽ കുറ്റമാണ്.
വിദ്യാർഥിയുമായി പരിചയപ്പെട്ട് രണ്ടാം ദിവസം തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും ഇവർ പറഞ്ഞു. വിദ്യാർഥിയിൽനിന്ന് താൻ ഗർഭിണിയാണെന്നും ഇവർ വെളിപ്പെടുത്തി. ഭർത്താവില്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെക്കാലമായി വിദ്യാർഥിയുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നതായി അധ്യാപിക സമ്മതിച്ചത്.
സ്കൂൾ കാമ്പസിനുള്ളിൽ പോലും അവർ പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നതിന് തെളിവുകളും പൊലീസ് കണ്ടെടുത്തു. 2016 ഒക്ടോബർ പകുതി മുതലാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം ആരംഭിച്ചതെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ കാറിലും പൂന്തോട്ടത്തിലും നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സ്കൂളിലെ ഏറ്റവും മികച്ച അധ്യാപികയെന്ന നിലയിൽ പേരെടുത്ത് നിൽക്കുന്ന സമയത്താണ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അവർ ഉൾപ്പെടുന്നത്.