
Trump will not support India war against China / ചൈനയ്ക്കെതിരായ യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതേണ്ടെന്ന് യുഎസ് മുന്‍ ദേശീയ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍.
ചൈന അയല്‍രാജ്യങ്ങളോടെല്ലാം യുദ്ധസന്നദ്ധമായ രീതിയിലാണ് പെരുമാറുന്നത്. ദക്ഷിണ ചൈന കടലിലും കിഴക്കന്‍ മേഖലയിലും ജപ്പാനുമായും ഇന്ത്യയുമായും നേപ്പാളുമായും ചൈനയ്ക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്- ഒരു ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
എന്ത് നിലപാടെടുക്കണമെന്ന് ട്രംപിന് പോലും അറിയില്ലെന്നാണ് താന്‍ കരുതുന്നതെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. ചൈനയുടെ ഭൂമിശാസ്ത്രപരമായ ബന്ധങ്ങളെയെല്ലാം ട്രംപ് വ്യാപാരത്തിന്റെ കണ്ണിലൂടെ മാത്രമായിരിക്കും കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായാല്‍ ട്രംപ് ഇന്ത്യയെ പിന്തുണയ്ക്കുമെന്നതിന് ഒരു ഉറപ്പുമില്ലെന്നാണ് ബോള്‍ട്ടണ്‍ പറയുന്നത്. ചൈന-ഇന്ത്യ സംഘര്‍ഷം രൂക്ഷമായാല്‍ ഏത് രീതിയിലാണ് ട്രംപം ഇന്ത്യയെ പിന്തുണയ്ക്കുകയെന്ന് തനിക്കറിയില്ലെന്ന് ബോള്‍ട്ടണ്‍ പറഞ്ഞു.
Also Read / ഭൂമിയിലെ ഏറ്റവും തണുപ്പുള്ള പ്രദേശത്ത് ഏറ്റവും ചൂട് കൂടിയ കാലാവസ്ഥ; പഠനവുമായി ശാസ്ത്രജ്ഞർ
നവംബറിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ട്രംപ് വീണ്ടും ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. ട്രംപ് ഇന്ത്യയുടെ പക്ഷത്ത് നില്‍ക്കുമെന്ന് ആരും ഉറപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും ശത്രുതയുടെയും ചരിത്രത്തെക്കുറിച്ച് ട്രംപിന് എന്തെങ്കിലും അറിയാമെന്ന് താന്‍ കരുതുന്നില്ലെന്നും ബോള്‍ട്ടണ്‍ പറഞ്ഞു. 2018 ഏപ്രില്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെ ട്രംപ് ഭരണകൂടത്തിന് കീഴില്‍ ദേശീയ ഉപദേഷ്ടാവായിരുന്ന ബോള്‍ട്ടണ്‍ പറഞ്ഞു.